ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്. കാരണം, ആമസോൺ അറിയപ്പെടുന്നത് തന്നെ ഭൂമിയുടെ ശ്വാസകോശം എന്നാണ്.അങ്ങനെയുള്ള ആമസോൺ കാടിൻ്റെ സംരക്ഷകയാണ് ഹെലേന ഗ്വാലിങ്ങ. ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്…അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്.ഇനി ഗ്രെറ്റ തുൻബർഗ് ആരാണെന്ന് ചോതിച്ചാൽ കാലാവസ്ഥാ വ്യതിയാന കുടിയേറ്റത്തിന് ഉടനടി നടപടിയെടുക്കാൻ ലോക നേതാക്കളെ വെല്ലുവിളിക്കുന്ന ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്.

ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം പേർ ഫോളോ ചെയ്യുന്നുണ്ട്. ഹെലേന ആളത ചില്ലറക്കാരിയല്ല. ആമസോൺ മഴക്കാടുകളുടെ രക്ഷയ്ക്കായി മുൻപന്തിയിൽ നിൽക്കുന്ന പരിസ്ഥിതി നായികയാണ് ഈ യുവതി. തെക്കനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഹെലേന ജനിച്ചത്. ആമസോൺ കാടുകളിൽ താമസിക്കുന്ന സരയാകു എന്ന ആദിമഗോത്രത്തിൽ. നവോമി ഗ്വാലിങ്ങയാണ് ഹെലേനയുടെ അമ്മ, സരയാകു ഗോത്രത്തിൽ ഇന്ന് ആകെ 1500 ആളുകളേയുള്ളൂ. ഒറ്റപ്പെട്ട രീതിയിൽ ജീവിക്കുന്നതിനാൽ ഇവർ താമസിക്കുന്നിടത്തേക്ക് എത്തണമെങ്കിൽ വള്ളങ്ങൾ വേണം. ഇങ്ങോട്ടേക്കു റോഡുകളില്ല. എന്നാൽ ഹെലേനയുടെ അച്ഛൻ ഫിൻലൻഡിലെ ഒരു പ്രശസ്ത.

സർവകലാശാലയിൽ അധ്യാപകനാണ്. കുറേക്കാലം ഹെലേന വളർന്നതും വിദ്യാഭ്യാസം തേടിയതും അവിടെയാണ്.ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഹെലേന, ഗോത്രത്തിന്റെ ശബ്ദമായി മാറി. ഇക്വഡോർ ഗവൺമെന്റിന്റെ പ്രവൃത്തികളും ഗോത്രങ്ങളുടെ പരാധീനതകളും ലോകം ഇങ്ങനെ അറിഞ്ഞു. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുള്ള ഹെലേന പ്രശസ്തമായ രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടിയിലും പ്രതിനിധിയായി എത്തി.ഇങ്ങനെ ലഭിച്ച രാജ്യാന്തര സമ്പർക്കമാണ് ഹെലേനയെ സരയാകൂ വംശത്തിനു വേണ്ടി നിലയുറപ്പിക്കാൻ കരുത്തയാക്കിയത്.