നിറഞ്ഞാടി നയൻസും സാംസും  വിഘ്‌നേഷ് ശിവൻ ചിത്രത്തിലെ പുതിയ ഗാനം എത്തി നിറഞ്ഞാടി നയൻതാരയും സാമന്തയും .. കാതുവാക്കിലെ രണ്ടു കാതൽ ചിത്രത്തിലെ പുതിയ ഗാനം നയൻ‌താര , വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’ ഈ ചിത്രത്തിലെ ഗാനം എത്തി.സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Samantha

വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.ഉടനെ ചിത്രം റിലീസ് ചെയ്യും എന്നുള്ള വാർത്ത വന്നു. നയൻതാരയുടെ ഭർത്താവാണ് സംവിധായകൻ.

Nayanthara