മലയാള സിനിമയിലെ താരപുത്രരിൽ പ്രധാനപ്പെട്ട രണ്ടു നടന്മാർ ആണ് ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും. ധ്യാൻ നടത്താറുള്ള അഭിമുഖങ്ങൾ മിക്കപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. ധ്യാനിന്റെ കൂടുതന്നെ കൗണ്ടറുകൾ അടിക്കാൻ മിടുക്കൻ ആണ് സഹോദരൻ വിനീത് ശ്രീനിവാസനും. ഇപ്പോൾ ധ്യാൻ വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
വിനീതേട്ടന്റെ അഭുമുഖങ്ങള ഇനിയും എടുക്കരുതെന്നും, മാന നഷ്ടത്തിന് താൻ കേസ് കൊടുക്കുമെന്നും ധ്യാൻ പറയുന്നു. ധ്യാന്‍ പറയുന്ന കഥകള്‍ പലതും കള്ളമാണെന്ന് അടുത്തിടെ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാന്‍,നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം . ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍ ധ്യാൻ പറയുന്നു.
ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും എന്നാണ് ധ്യാന്‍ പറയുന്നത്.അതുകൊണ്ടു ഞാൻ പറയുന്നത് സത്യമാണോ എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത് ധ്യാൻ പറയുന്നു. ധ്യാനിന്റെ ഈ വാക്കുകൾ കേട്ട് ആരാധകരും ചിരിച്ചുപോകുകയാണ്.