ഈ വര്ഷം തീയറ്റർ റിലീസായി ആദ്യമെത്തിയ ചിത്രമായിരുന്നു ‘ആട്ടം’. തീയറ്ററിലെത്തും മുൻപ് തന്നെ നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ച പ്രേക്ഷക നിരൂപകപ്രശംസകൾ നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ  റിലീസിന് പിന്നാലെ  വ്യത്യസ്തമായ പ്രമേയമ കൊണ്ടും  അവതരണം കൊണ്ടും  പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുകയാണ് ആട്ടം. ഇപ്പോള്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആനന്ദ് ഏകാർഷി സംവിധാനം നിർവഹിച്ച  ചിത്രം കണ്ടിരിക്കുകയാണ്. മാത്രമല്ല ആട്ടം  കണ്ടത്തിനു ശേഷം   ചിത്രത്തിലെ അഭിനേതാക്കളെയും അണിയറക്കാരെയും മമ്മൂട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തി കാണുകയും ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഏകര്‍‌ഷി ഇത് സംബന്ധിച്ച് ഒരു നീണ്ട പോസ്റ്റ് തന്നെ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. ആൻഡ് ഏകാർഷിയുടെ പോസ്റ്റ് ഇങ്ങനെ ആണ്.  ‘മമ്മൂക്ക ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു സുകൃതം

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. വിനയ് ഫോര്‍ട്ടിനെ മിസ്സ്‌ ചെയ്തു. ഷൂട്ടിലാണ്. മമ്മൂക്ക’യ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ  ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ എന്നുപറഞ്ഞാല് ആനന്ദ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ അടക്കം ഒരുപറ്റം നടന്മാര്‍ അണിനിരന്ന ചിത്രം ഇതിനകം വലിയ കൈയ്യടി നേടുകയാണ്. അതേ സമയം നേരത്തെ തന്നെ ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് വഴിയും ആട്ടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പങ്കെടുത്ത ചലച്ചിത്രമേളകളിലെല്ലാം വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഐഎഫ്എഫ്കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും നേടിയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെല്ലാം മികച്ച പ്രതികരണം നേടിയ ശേഷമാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തിയത്.  2024 ലെ ആദ്യ വാരത്തില്‍ തന്നെ മലയാള സിനിമ ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് ആട്ടം. ഒരേസമയം ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രമെന്നാണ് ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കൃത്യമായ രാഷ്ട്രീയം സംസാരിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. അരങ്ങ്’ എന്ന നാടക ഗ്രൂപ്പും അതിലെ നാടക പ്രവര്‍ത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. സംഭാഷണങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രത്യേകതയുണ്ട്. ട്രൂപ്പിന്റെ ഏറ്റവും പുതിയ നാടക അവതരണത്തിനു ശേഷം അത് ഇഷ്ടപ്പെട്ട വിദേശികളായ നാടകാസ്വാദകര്‍ ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ നാടകസംഘത്തിനു സൗജന്യ താമസം ഓഫര്‍ ചെയ്യുന്നു. ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ മതിമറന്നു ആഘോഷിക്കുകയാണ് ഈ നാടകസംഘം. അതിനിടയില്‍ അവിടെ നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രേമയം

നാടകങ്ങളിലെ വേഷം കെട്ടല്‍ പോലെ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാന്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ മാറിമാറി ആടുന്നു. ഈ ഒരു കാര്യം പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലടിപ്പിക്കുകയും രാഷ്ട്രീയമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.  വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് തുടങ്ങി ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന നാടകത്തില്‍ നിന്നുള്ള അഭിനേതാക്കള്‍ക്കും കൈയടി ലഭിക്കുന്നുണ്ട്.