വൻ ഹൈപ്പിലെത്തുന്ന മമ്മൂട്ടി ചിത്രമാണ്   ഭ്രമയുഗം എന്ന ഹൊറര്‍ , ഈ സിനിമ എല്ലാവരെയും ഭയപ്പെടുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.  ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിൽ പല രീതികളിലാണ്   ചര്‍ച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി 15 നെ റിലീസാകുന്ന ഏറ്റവും ഹൈപ്പേറിയ ചിത്രമാണ് ഭ്രമയുഗം,ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കും ഇപ്പോൾ വലിയ സ്വീകാര്യത ലഭിക്കുന്നത്  നെഗറ്റീവ് ടച്ചുള്ള ഒരു  കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് ,28 കോടിയാണ് ചിത്രത്തിന്റെ ചെലവ് എന്നാണ് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുന്നത്

ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച  ഐ എം ഡിബി പങ്കുവെച്ച വിവരം അനുസരിച്  25 കോടിയാണ് സിനിമയുടെ ശരിക്കുമുള്ള ബജറ്റ് .  എന്തായാലും സാധാരണ മലയാളത്തിലെ ഒരു  സിനിമയ്ക്ക് മുകളില്‍ വരുന്ന ബജറ്റ് ആണ് ഇത്. എന്നാല്‍ ഇതിനെ കുറിച്ച് നിർമാതാക്കൾ കൃത്യമായ ഉത്തരം നൽകിയില്ല , അതെ സമയം മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയറ്ററുകളില്‍ നില്‍ക്കുമ്പോള്‍ ഭ്രമയുഗത്തിന് ആവശ്യമായ സ്‌ക്രീനുകള്‍ ലഭിക്കുമോ എന്ന ആശങ്കയും ഇപ്പോൾ ആരാധകര്‍ക്കിടയില്‍ ഉണ്ട്. കേരളത്തില്‍ മുന്നൂറിലധികം തിയറ്ററുകളില്‍ ആണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്,

മുപ്പതിലധികം വിദേശ രാജ്യങ്ങളിയായി റിലീസ് ചെയ്യൂഎം. ഇതിൽ   10 യൂറോപ്യന്‍ രാജ്യങ്ങളിലും റിലീസ് ഉണ്ട്,നിഗൂഡതകൾ നിറച്ചുള്ള ഭയം കാണാൻ ആയി ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്, ചിത്രം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിലാണോ എന്ന് ആരാധകർ സംശയിക്കുന്നുണ്ട്. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ പറയുന്നത്