വളരെ പെട്ടെന്ന് തന്നെ മലയാളി പ്രക്ഷകർക്കിടയിൽ ശ്രെദ്ധ ആർജിച്ച നടിയാണ് സാധിക. എന്നാൽ കുറച്ചു കാലയളവായി സാധികയുടെ വിവാഹ മോചന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി താരം വന്നിട്ടുണ്ട്. കൂടാതെ താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും വൈറൽ ആകാറുണ്ട്. ഫോട്ടോഷൂട്ടിന് മറ്റും വരുന്ന കമന്റ്കളെ കുറിച്ചും മറ്റും പറയുന്നതിടയിലാണ് താരം. സ്റ്റാർ മാജിക്കിൽ പങ്കെടുക്കാത്തതിനെ കുറിച്ചും ചാട്ടയടിയെ കുറിച്ചും തുറന്ന് പറഞ്ഞത്.

ഒരു സ്വാകാര്യ ചാനലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഇതെല്ലം കാണുമ്പോൾ ചിരിയാണ് വരാറുള്ളതെന്നും. ഗൂഗിളിലും മറ്റും സാധിക ഹോട് എന്ന് ടൈപ്പ് ചെയ്താലേ എന്നെ കിട്ടാറുള്ളെന്നും പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഞാനും ഗുഗിളില്‍ കയറി നോക്കും എന്നും താരം പറയുന്നു.

ഇപ്പോഴത്തെ ആൾക്കാർക്ക് ഒരു ജോലിയും ഇല്ലാത്തതിനാൽ പഴയതൊക്കെ കുത്തിപ്പൊക്കി കൊണ്ട് വരാറുണ്ടെന്നും.
അടുത്തിടെ ഓക്‌സിജനെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും പെട്ടെന്ന് തന്നെ ന്യൂസ് ആകാറുണ്ടെന്നും താരം പറയുന്നു. അതിന് ശേഷം ചാണകം എന്നെല്ലാം ആളുകൾ വിളിക്കുന്നുണ്ട് എന്നാൽ എന്റെ വ്യക്തിപരമായ ആശയം കമ്മ്യൂണിസ്റ്റ് ആണെന്നും താരം വെളിപ്പെടുത്തി. പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് കൂടിയതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ പോയത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചിട്ടില്ല എന്നും താരം പറഞ്ഞു. അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്.സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്.