പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപിൽ ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനും അടൂർ പോലീസിന്റെ പെറ്റി . അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസിന്റെ പെറ്റി കിട്ടിയത് . സംഭവം അടൂരിലാണെന്നും ജി പി എസ് സംവിധാനത്തിന്റെ പിഴവ് ആണെന്നും പോലീസ് പറഞ്ഞു . കഴിഞ്ഞ ദിവസം 

അരുൺ നെല്ലിമുകൾ ഭാഗത്തുകൂടി ഹെൽമെറ്റ് ഇല്ലാതെ വാഹനത്തിൽ സഞ്ചരിച്ചു എന്നത് സത്യം തന്നെയാണ് . പോലീസ് അത് ഫോട്ടോ എടുക്കുകയും ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി നടപടികൾ ആരംഭിക്കുകയും ചെയ്തു . എന്നാൽ ഓൺലൈൻ ചെല്ലാൻ വഴി പണം അടയ്ക്കാൻ ചെന്നപ്പോൾ ആണ് നിയമ ലംഘനം നടന്നെന്ന് കാണിച്ചിരിക്കുന്ന സ്ഥലം തെറ്റാണെന്നു  മനസ്സിലാകുന്നത് .

സ്ഥലം കുറിൽ ദ്വീപ് എന്നാണു കൊടുത്തിരുന്നത് . എന്നാൽ അടൂർ അങ്ങനെ ഒരു സ്ഥലം ഇല്ല . അങ്ങനെ നടത്തിയ പരിശോധനയിൽ ആണ് സ്ഥലം പസഫിക് സമുദ്രത്തിൽ ഉള്ള ഒരു ദ്വീപ് ആണ് കുറിൽ ദ്വീപ് എന്ന് കണ്ടെത്തിയത് . അവിടെ നടന്ന നിയമ ലംഘനത്തിൽ പൊലീസിന് എന്ത് കാര്യമെന്നാണ് അരുണിന്റെ ചോദ്യം ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ ഫോട്ടോ കൃത്യമാണ് . അതിൽ ഉള്ളവരും വ്യക്തം തന്നെ . എന്നാൽ സ്ഥലം മാത്രമാണ് മാറിയിട്ടുള്ളത് . അത് ജി പി എസ് പിഴവാണെന്നും ആണ് അടൂർ പോലീസ് പറയുന്നത് . ഇത്തരത്തിൽ മറ്റാർക്കെങ്കിലും വിദേശ രാജ്യങ്ങളുടെ പേരിൽ പെറ്റി അടച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും എന്നും അടൂർ പോലീസ് പറഞ്ഞു .

 

അരുൺ, പെറ്റി ലഭിച്ചയാൾ