മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ്  സാനിയ ഇയ്യപ്പൻ. ക്വീൻ ,ലൂസിഫർ,ബാല്യകാലസഖി  എന്നിങ്ങനെ മലയാള സിനിമകളിൽ തിളങ്ങിയിട്ടുണ്ട്  സാനിയ.ക്വീൻ ചിത്രത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു സാനിയയ്ക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എന്നാൽ ഇപ്പോഴിതാ തായ്‌ലൻഡിൽ നിന്നുമുള്ള അടിപൊളി വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ.

കുടുംബത്തോടൊപ്പം ആണ് സാനിയ തായ്‌ലൻഡിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ എത്തിയത്.ബീച്ചിൽ നിന്നും എടുത്ത  ചിത്രങ്ങൾ എല്ലാം തന്നെ സാനിയ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.നാലു ദിവസത്തെ യാത്രയായിരുന്നു എന്നും ഒരു ജീവിതകാലം മുഴുവൻ ഓർക്കാൻ ഉള്ള അനുഭവങ്ങൾ ആയിരുന്നു കുടുംബത്തോടൊപ്പം ഉള്ള ഈ യാത്ര എന്നുമാണ് ചിത്രങ്ങൾക്കു താഴെ സാനിയ കുറിച്ചത്. തായ്‌ലൻഡിലെ ക്രാബി എന്ന സ്ഥലത്തേക്കാണ് താരം കുടുംബത്തോടൊപ്പം എത്തിയത്.