ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഇപ്പോൾ 100 കോടി നേടി റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് , റിലീസ് ചെയ്ത് വെറും ഒൻപത് ദിവസത്തിനുള്ളിലാണ്   ഈ സ്വപ്ന നേട്ടം ആടുജീവിതം  സ്വന്തമാക്കിയിരിക്കുന്നത്.അങ്ങനെ ഏറ്റവും വേ​ഗത്തിൽ നൂറ് കോടി തൊടുന്ന മലയാള ചിത്രമെന്ന  വിശേഷണം  ആടുജീവിതം ഇപ്പോൾ നേടി. മാർച്ച് 28നാണ് മലയാളികൾ  ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഈ  കാത്തിരിപ്പ് വെറുതെ ആയില്ലാ.ആദ്യ ഷോ മുതൽ കാട്ടിത്തന്ന ചിത്രം ബോക്സ് ഓഫീസിൽ നടത്തിയത് വൻ കുതിപ്പാണ്തന്നെയാണ്

റിലീസ് ചെയ്ത് വെറും മൂന്നു  ദിവസത്തിന് ഉള്ളിൽ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ  ഇടംപിടിച്ചിരുന്നു. ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച  നേട്ടം കൊയ്ത മലയാള സിനിമ എന്ന വിശേഷണമാണ്   ആടുജീവിതം ഇതോടെ സ്വന്തമാക്കിയത്,കൂടാതെ 2024ലെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് സിനിമ കൂടിയാണ് ആടുജീവിതം. എന്തായാലും ഈ പോക്കനുസരിച്ച് വലിയൊരു കളക്ഷൻ ആകും   ആടുജീവിതം സ്വന്തമാക്കുക  എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം  എന്ന നോവൽ എഴുതിയത്. 2018 മാര്‍ച്ചില്‍ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടക്കം. 2022 ജൂലൈയില്‍ ആയിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്,ബ്ലെസിയുടെ 16  വര്ഷത് കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ടാണ് ഈ ചിത്രം ഇത്രയും വിജയം കൈവരിക്കുന്നത് തന്നെ