‘കണ്ണെഴുതി പൊട്ടും തൊട്ട് ‘എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും, ബിജു മേനോനും വീണ്ടും ഒന്നിച്ചു അഭനയിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ബിജു മേനോനെ കണ്ടപ്പോൾ തലേദിവസം ഒന്നിച്ചു അഭിനയിച്ച ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത് മഞ്ജു പറയുന്നു. തങ്ങൾ ഇരുപതു വര്ഷങ്ങള്ക്കു ശേഷമാണ് വീണ്ടും ഒന്നിച്ചു അഭിനയിക്കുന്നുത്.

ഇരുപതില്‍ അധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അത് അധികം പറയാത്തത് അത്ര അധികം വര്‍ഷങ്ങളായി എന്ന് പറയേണ്ട എന്ന പരസ്പര ധാരണയിലാണ്. കണ്ണെഴുതിപ്പൊട്ടും തൊട്ടിന് ശേഷമാണ് പത്രം ഷൂട്ട് ചെയ്തത്.എന്നാൽ പത്രം സിനിമയാണ് ആദ്യം ഇറങ്ങിയത്. അതുകൊണ്ടു ആ രണ്ടു ചിത്രങ്ങളുടെ പേരും ഒന്നിച്ചു പറയാൻ കഴിയും. അതിലാണ് ബിജുചേട്ടനുമായി ഒന്നിച്ചു അഭിനയിക്കുന്നത് അതിനു ശേഷമാണ് ‘ലളിതം സുന്ദരം’ത്തിൽ അഭിയിക്കുന്നത്. സിനിമയുടെ സെറ്റിൽ വെച്ച് ബിജു ചേട്ടൻ ഗുഡ്മോണിങ് വന്നു പറഞ്ഞപ്പോൾ തലേ ദിവസം പത്രത്തിൽ അഭിനയിച്ച ഒരു അനുഭവം ആണ് ഉണ്ടായത്.

തങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും കാണാറുണ്ടായിരുന്നെങ്കിലും വര്‍ക്ക് ചെയ്യുന്ന ഒരു സെറ്റിൽ വന്നപ്പോള്‍ തലേ ദിവസം അഭിനയിച്ച് റൂമില്‍ പോയി പിറ്റേ ദിവസം വന്നപോലെയാണ് തോന്നിയത്.കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയിക്കുവാ എന്നൊരു തോന്നൽ ഇല്ല മഞ്ജു പറയുന്നു.നല്ലൊരു കംഫർട് ലെവലും ,ഫ്രഷ്‌നെസ്സും തോന്നി.