ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഒരു വാർത്തയാണ് നടൻ അജിത് കുമാറിന് സംഭവിച്ച അപകടം, ഡ്യൂപ്പില്ലാതെ സ്റ്റണ്ട് രംഗത്തിൽ അഭിനയിച്ചതിനിടെ  ഉണ്ടായ അപകടത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്,അജിത്തും സഹതാരമായ ആരവും ചേർന്നുള്ള ചേസിംഗ് രംഗത്തിനിടയിലാണ് ഈ അപകടം ഉണ്ടായത്, ഈ സിനിമയിലെ ഒരു സുപ്രധാന രംഗമാണിത്. അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നൊരു സീനാണിത്. ഓടുന്ന കാർ പെട്ടന്ന് രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും ഇതിൽ കാണാം.

കാര്‍ മറിയുമ്പോള്‍ അജിത് ഈസിഎന്ന് പറയുന്നതും കേള്‍ക്കാം. ഓടിയെത്തുന്ന സ്റ്റണ്ട് അസിസ്റ്റന്റുമാർ മറിഞ്ഞ കാറിൽ നിന്ന് താരത്തെ പുറത്തെത്തിക്കുന്നതും കാണാം. ഹമ്മർ കാറിലുള്ള രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് ,തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ദൈവത്തിനോട് നന്ദിപറയുന്നു ആരവ് വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നുണ്ട്.


വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ അജിത്തിന് പരിക്കേറ്റ സംഭവം,ഇതുപോലെ കഴിഞ്ഞവർഷം ആയിരുന്നു വാർത്ത എത്തിയത്, നടന്റെ പരിക്കിനെ തുടർന്ന് ഷൂട്ടിംഗ് കുറച്ചു നാളത്തേക്ക് നിർത്തിവെക്കുകയും ചെയ്യ്തിരുന്നു. മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ  ചിത്രത്തിലെ ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത്. അപകട ദൃശ്യങ്ങൾ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് പുറത്തുവിട്ടിരിക്കുന്നത്