ആടുജീവിതത്തിൽ താൻ ആദ്യം നായകനാക്കാൻ തീരുമാനിച്ചത് തമിഴ് സൂപ്പർസ്റ്റാറുകളായ ചിയാൻ വിക്രത്തെയും, സൂര്യയെയുമായിരുന്നു  എന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസി വെളിപ്പെടുത്തിയിരുന്നു, എന്നാൽ ഇരുവരും പലകാരണങ്ങൾ പറഞ്ഞു പിന്മാറിയിരുന്നു  പിന്നീടാണ് താൻ നടൻ പൃഥ്വിരാജിന് സമീപിച്ചത് എന്നും ബ്ലെസ്സി പറഞ്ഞിരുന്നു, എന്നാൽ  വിക്രം താൻ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.തമിഴില്‍ ആടുജീവിതം ചെയ്യാന്‍ ബ്ലെസി സാര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥാപശ്ചാത്തലം കൂടുതല്‍ കണക്ടായിരിക്കുന്നത് കേരത്തിൽ ആയിരുന്നു


ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് മനസിലാകില്ല. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല ബന്ധമാണുള്ളത്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരുന്നത് കേരളവുമായുള്ള കണക്ഷനാണ്. ആ കെമിസ്ട്രി തമിഴില്‍ ഒരിക്കലും വർക്കാകില്ല,കൂടാതെ തമിഴ് സിനിമയും മലയാള സിനിമയും മേക്കിംഗിന്റെ കാര്യത്തില്‍ വളരെ വത്യസ്തമാണ്.അത്തരം സിനിമകൾക്ക് തമിഴിൽ നിന്നും ലഭിക്കുന്ന പ്രതിഫലം മലയാളത്തിൽ നിന്നും കിട്ടില്ല വിക്രം പറയുന്നു

കൂടാതെ കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ മലയാളത്തിനൊരു പരിമിതിയുണ്ട്. അതുമാത്രമല്ല, തന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്‌റ്റൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടുമില്ലഎന്നും നടൻ തുറന്നു പറഞ്ഞു, അതുപോലെ സൂര്യയും ഈ ചിത്രത്തിൽ നിന്നും പിന്മാറിയത് ബ്ലെസ്സി പറഞ്ഞിരുന്നു മുൻപ് , സൂര്യയോടും ആടുജീവിതം കഥ പറഞ്ഞു,അതിന് ശാരീരകമായി ഒത്തിരി തയ്യാറെടുപ്പുകൾ വേണമെന്നും താൻ പറഞ്ഞു. എന്നാൽ ശാരീരികമായി ഒരുപാട് മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു. വാരണം ആയിരം എന്ന സിനിമയ്ക്ക് വേണ്ടി,അതിൽ ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം കൂടി ആയിരുന്നു സൂര്യ . അങ്ങനെയാണ്അദ്ദേഹം ചിത്രം ഉപേക്ഷിച്ചതെന്നും ബ്ലെസി പറഞ്ഞു.