മലർവാടി ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടനാണ് അജു വര്ഗീസ്, ഇപ്പോൾ താൻ നല്ലൊരു നടൻ ആണെന്ന് ചിന്തിക്കാറില്ല എന്നും കൂടാതെ പണത്തിന് വേണ്ടി മാത്രമാണ് താൻ സിനിമയിൽ അഭിനയിക്കുന്നതെന്നും തുറന്നു പറയുകയാണ് അജു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്,താന്‍ ഒരു ലെജന്‍ഡറി ആക്ടര്‍ ആകുമെന്ന തോന്നലൊന്നും തനിക്ക് ഇല്ല. മുൻപ് താന്‍ ഒരു നല്ല ആക്ടറാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നുവെന്നും നടൻ പറയുന്നു

ആദ്യ സമയത്തുണ്ടായ ആ ചിന്ത എനിക്കിപ്പോൾ ഇല്ല,ഞാൻ സിനിമ ചെയ്യുമ്പോൾ കഥ ചോദിക്കാറില്ല. പകരം അതിന്റെ വേഷം, രൂപം എന്നീ കാര്യങ്ങള്‍ മാത്രം ചോദിക്കും. കാശിന്റെ കാര്യത്തില്‍ മാത്രമാണ് നിബന്ധനയുള്ളത്. ആരാണ് കൂടുതല്‍ കാശ് തരുന്നത് എന്ന് മാത്രമാണ് താൻ ചിന്തിക്കാറുള്ളത്. ഞാന്‍ വൈകി തിരിച്ചറിഞ്ഞു ഞാന്‍ ഇവിടുത്തെ ഒരു ലെജന്‍ഡറി ആക്ടറാവാന്‍ പോണില്ലെന്ന്,

മുമ്പ് താന്‍ നല്ല ഒരു കലാകാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു, നല്ല കലാകാരന്‍ ആയിരിക്കാന്‍ തന്നെക്കൊണ്ട് പറ്റില്ല എന്ന് ഞാന്‍ വൈകി തിരിച്ചറിഞ്ഞു . ഈ അടുത്ത് വരെ അതിനു വേണ്ടി ആ ശ്രമം തുടര്‍ന്നു. പക്ഷെ നടക്കുന്നില്ല. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതിന് ഒരു ലിമിറ്റ് ഉണ്ട്. ഇതിനേക്കാള്‍ തനിക്ക് തന്നെ പുഷ് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ഉള്ള സമയം ഒന്ന് സമാധാനമായി ജീവിക്കുക എന്നേയുള്ളു ,എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസുണ്ട്, ഞാന്‍ ഡിസ്ട്രിബ്യൂട്ടറാണ്. എനിക്ക് പരിചയമുള്ള എഴുത്തുകാരുണ്ട്. പക്ഷെ പണ്ട് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടുണ്ട്. പക്ഷെ ചാന്‍സ് ചോദിച്ചവര്‍ തരാതിരുന്നിട്ടുണ്ട് എന്നല്ല. ഞാന്‍ അധികം ആരോടും ചാന്‍സ് ഒന്നും അങ്ങനെ നിര്‍ബന്ധിച്ച് മെനക്കെടുത്തി ചോദിച്ചിട്ടില്ല എന്നും അജു പറയുന്നു