ഈ  ഒരു രംഗം പുള്ളിക്കാരൻ സ്റ്റാർ ആണെന്ന് പറയുന്ന ചിത്രത്തിലെതാണ്,. ഈയൊരു സീനിനു ആടുജീവിതംവുമായി ബന്ധപ്പെട്ട  നടക്കുന്ന ചർച്ചകൾക്ക്  ഒരു ബന്ധമുണ്ട് ,ഒരു വിഭാഗം ആളുകൾ ഈ സിനിമ കണ്ടിട്ട് പറയുന്നത് ബെന്ന്യാമിന്റെ നോവലിന്റെ അത്ര എത്തിയില്ല എന്നാണ് .മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ബെന്യാമിൻ എഴുതിയ  എന്ന നോവൽ വായിച്ച പലർക്കും  ബ്ലെസി  ചിത്രീകരിച്ച ആടുജീവിതം  സിനിമ കണ്ടിട്ട് നോവൽ വായിച്ചു കിട്ടിയ ആ ഒരനുഭവം  കിട്ടിയില്ല എന്ന   രീതിയിലുള്ള പല അഭിപ്രായം എത്തി


നോവലിന്റെ ആ വൈകാരിക തലത്തിലേക്ക് എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നാണ് വിമർശനം,ഒരു പക്ഷെ നോവലിലെ ഏറെ ഹൃദയസ്പര്‍ശിയായ ചില നിമിഷങ്ങള്‍ സിനിമയിൽ ഇല്ലാതിരുന്നതായിരിക്കാം   ഇത്തരം ഒരു വിമര്‍ശനത്തിന് വഴിവച്ചത്. നോവൽ വായിച്ച  നമ്മളോരോരുത്തരും  അനുഭവിച്ച ഒന്നായിരിക്കില്ല സംവിധായകൻ ഉൾക്കൊണ്ടത്.  ഒരു സൃഷ്ടിയിൽ  വായനക്കാരന്റെ സ്വാതന്ത്ര്യം അനന്തമാണ്, ഒരാൾ ഒരു കഥ വായിക്കുമ്പോൾ അതിന്റെ ദൃശ്യം മനസിലേക്ക് വരും

അതുപോലെ നായകനായ നജീബിന് പല മുഖങ്ങളും  പലഭാവങ്ങളുമാണ് ഉണ്ടാകുന്നത് . അത് തന്നെയാണ് ആടുജീവിത ബ്ലെസി  സിനിമ ആക്കിയപ്പോളും സംഭവിച്ചത്,ആടുജീവിതം എന്ന പേര് അർത്ഥമാകുന്ന ഒരുപാട് സംഭവങ്ങളായിരുന്നു നോവലില്‍ ഉണ്ടായിരുന്നതും നജീബിന്റെ യഥാര്‍ത്ഥ ജീവിതത്തിലും നടന്നതും . എന്നാല്‍ സിനിമയിലേക്ക് എത്തുമ്പോള്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന ദൃശ്യങ്ങള്‍  കുറഞ്ഞുപോയി എന്നആണ് വിമർശനം ,നജീബ് അനുഭവിച്ചത് മുഴുവന്‍ തനിക്ക് പുസ്‌കത്തില്‍ പറയാനായിട്ടില്ലെന്നാണ് ബെന്യാമന്‍ തന്നെ പറഞ്ഞിരുന്നു