മലയാളികളുടെ പ്രിയങ്കരനായ നടനാണ് സലിം കുമാർ, ഇപോൾ അദ്ദേഹത്തിന്റെ ചന്ദു സലിംകുമാർ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തിരിക്കുകയാണ്, ഇതുവരെ അച്ഛന്റെ ചെറുപ്പക്കാലവും കുട്ടിക്കാലവുമൊക്കെയാണ് ചന്തു അവതരിപ്പിച്ചിട്ടുള്ളത്.എന്നാൽ ഇപ്പോളാണ് നടൻ ഒരു സിനിമയിൽ കഥപാത്രമായി എത്തുന്നത്, ഇപ്പോൾ താരം തന്റെ ഇഷ്ട്ടമല്ലാത്ത പേരിനോട് ഇഷ്ട്ടപെടുത്തിയത് നടൻ മമ്മൂട്ടീ ആണെന്ന് തുറന്നു പറയുകയാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത്, അന്നദ്ദേഹം എന്റെ പേര് ചോദിച്ചു ചന്ദു പറയുന്നു

ഞാൻ പേര് ചന്ദു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് അത് തന്റെ കഥാപാത്രത്തിന്റെ പേരാണെന്ന് പറഞ്ഞിട്ട് ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന ഡയലോഗും പറഞ്ഞു. തനിക്ക് അതുവരെ ചന്തു എന്ന പേര് ഇഷ്ടമല്ലായിരുന്നുപക്ഷെ അതിനു ശേഷം ആ ഇഷ്ട്ടക്കേട്‌ മാറി, എന്നാൽ ഈ ഒരു പേര് തന്റെ അച്ഛൻ ഇഷ്ട്ടപെട്ടു ഇട്ട പേരാണ് ചന്ദു എന്നുമാണ് നടൻ പറയുന്നത്. എന്നോട് അച്ഛൻ ചോദിച്ചിട്ടുണ്ട് ഒഫീഷ്യലി പേര് ചേർക്കുന്നതിന് മുമ്പ് ഏത് പേര് വേണമെന്ന്,അച്ഛൻ ഇട്ട പേരായത് കൊണ്ട് താൻ ചന്തു സ്വീകരിച്ചു.

ആ പേര് പറഞ്ഞ് പിള്ളേർ ഒക്കെ കളിയാക്കുമായിരുന്നു. മമ്മൂട്ടി അങ്ങനെ പറഞ്ഞതോടെ പിള്ളേർ കളിയാക്കുന്നു എന്ന ചിന്തയൊക്കെ താൻ മനസിൽ നിന്നും വിട്ടുഎന്നാണ് ചന്ദു പറയുന്നത്, താൻ മമ്മൂട്ടിയെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെയും മോഹൻലാലിനെ കണ്ടിട്ടില്ല എന്നും താരം പറഞ്ഞു,തനിക്ക് ഒരു സിനിമയിൽ വേഷം കിട്ടിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ രസകരമായ മറുപടി അടക്കം അടുത്തിടെ ചന്തു വെളിപ്പെടുത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ കോൾ വന്നെന്ന് തന്റെ അച്ഛനോട് പറഞ്ഞപ്പോൾ, നിനക്കൊക്കെ ആരാടാ എന്റെ ചെറുപ്പം അല്ലാതെ അഭിനയിക്കാൻ വേഷം തരുന്നതെനന്നായിരുന്നു സലിം കുമാർ ചോദിച്ചത്നേ രത്തെ താരം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.