തമിഴ് സിനിമ മേഖലയിൽ താരങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് മാധ്യമ പ്രവർത്തകനായ ചെയ്യാർ ബാലു പറയുന്നു. തമിഴ് നടൻ സിമ്പുവിന്റെ പേരുമായി തമിഴകത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേരുകള്‍ നടി നയന്‍താരയുടേതുംമറ്റൊന്ന് രജനി കാന്തിന്റെ  മകളും,നടൻ ധനുഷിന്റെ ഭാര്യയും ആയിരുന്ന ഐശ്വര്യ രജിനി കാന്തിന്റേതുമായിരുന്നു,പിന്നീട് തൃഷയുടെ പേര് സിമ്പുവിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു,ചെയ്യാറ് ബാലു പറയുന്നു

രജിനികാന്തിന്റെ മകള്‍ ഐശ്വര്യ രജിനികാന്തുമായി സിമ്പു പ്രണയത്തിലായിരുന്നു. പിന്നീട് ധനുഷുമായി വിവാഹം ഉറപ്പിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട് അന്ന് ഒരു ഓഡിയോ ക്ലിപ്പ് കൂടി പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് അത് വ്യാജമാണെന്നൊക്കെ പറയുകയുണ്ടായി.അങ്ങനെയാണ് ധനുഷുമായി ഐശ്വര്യ വിവാഹം കഴിച്ചത്. വല്ലവന്‍ സിനിമ മുതലാണ് സിമ്പുവും നയന്‍താരയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്,എന്നാല്‍ അത് അധിക കാലം നീണ്ടു നിന്നില്ല,

അതുപോലെ തന്നെയാണ് നടി ഹന്‍സികയും സിമ്പുവും തമ്മിലുള്ള പ്രണയവും തമിഴകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കുറെ കാലം നീണ്ട് നിന്നിരുന്നു.എന്നാൽ അതും തുടർന്നില്ല പിന്നീട്, നടൻ വിജയ്‌ സാംഗവി എന്ന നടിയുമായി  പ്രണയത്തിലായിരുന്നു, ഇരുവരും വിവാഹം വരെ കഴിച്ചേക്കുമെന്നും ഒരുകാലത്ത് തമിഴ് സിനിമാ ലോകത്ത്  സംസാരമുണ്ടായിരുന്നതായും ചെയ്യാറു ബാലു പറയുന്നു. അതുപോലെ തന്നെയായിരുന്നു നടൻ അജിത്തും. അജിത്തിനെ ചുറ്റിപ്പറ്റിയും നിരവധി കഥകള്‍ ഒരുകാലത്ത് ഉണ്ടായിരുന്നെങ്കിലും ശാലിനി അജിത്തിന്റെ ജീവിതത്തിൽ  വന്നതോടെ അദ്ദേഹം ശ്രീരാമന്‍ ആയെന്നും ചെയ്യാറു ബാലു പറയുന്നു