ബ്ലെസ്സിയുടെ ആടുജീവിതത്തിന് ഓരോ ദിവസവും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജനപ്രിയ നോവൽ ഒരു സിനിമ ആക്കാൻ തീരുമാനിക്കുകയും നോവലിലെ തീവ്രത അതേപോലെ സ്‌ക്രീനിലൂടെ ജനങ്ങളിലേക്കു എത്തിക്കാൻ ബ്ലെസി എന്ന സംവിധയകന് സാധിച്ചു.പൃഥ്വിരാജ് എന്ന നടൻ നജീബായി ജീവിക്കുകയായിരുന്നു ,ഇതിലും മികച്ചതായി അഭിനയിക്കാൻ സാദിക്കില്ലന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.പൃഥ്വിരാജിനോടൊപ്പം എടുത്തുപറയണ്ട മെയ്ക് ഓവറും അഭിനയവുമായിരുന്നു ഗോകുലിന്റെത്,നജീം കടന്നുപോയ അതേ ജീവിത സാഹചര്യങ്ങളിലൂയും യാതനകളിലൂടെയുമാണ് ഹക്കിമും കടന്നു പോയിരിക്കുന്നത് . ഏവരുടെയും മനസ്സിൽ സിനിമയിൽ ഉടനീളം ഒരു നോവായി നിൽക്കുന്നുണ്ട് ഹക്കിം.

ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് കോവിഡ് സമയത്തു ക്യാമ്പിലുണ്ടായ അനുഭവങ്ങളെ കുറിച്ചു പറയുകയാണ് ഗോകുൽ.കോവിഡ് സമയത്ത ജോർദാനിൽ ആരും അത്ര കംഫർട് ആയിരുന്നില്ല.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും ലുഡോയും,ക്രിക്കറ്റ് ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. എന്റെ റൂമിൽ യൂണിറ്റിലെ കുറേപേർ വന്നു ലുഡോ കളിക്കുമായിരുന്നു, ഞങ്ങളുടെ ടീമിന്റെ പേര് ടീം വാംഹഡേ എന്നായിരുന്നു. വൈകുന്നേരമാകുമ്പോൾ ഡാൻസും പാട്ടും ഒകെ ആയി ഡിന്നർ അടിച്ചുപൊളിക്കും.ഇടക്ക് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുമായിരുന്നു, അങ്ങനെ ഇടക്ക് ഓരോ ദിവസം ക്യാമ്പിലെ ഓരോരുത്തരുടെയും ചെരുപ്പ് കാണാതെ പോകും. ആർട്ടിലെ ചേട്ടന്മാരായിരുന്നു ചെരുപ്പ് കാണാതെ പോകുന്നതിനു പിന്നിൽ. അവർ ആ ചെരുപ്പ് വച്ച് ബോൾ ഉണ്ടാക്കും, കൈയിലുള്ള എക്വിപ്മെൻറ്സ് വച്ച് ബാറ്റും സ്റ്റമ്പും ഒകെ സെറ്റാക്കും. ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് ട്രോഫി ഉണ്ടായിരുന്നു അതും ആർട്ടിലെ ചേട്ടന്മാർ തന്നെ ഉണ്ടാക്കുന്നതായിരുന്നു വാദി റം കൊറോണ ട്രോഫി എന്നായിരുന്നു അതിന്റെ പേര്.

അതുപോലെ വിഷുവിന്റെ അന്ന് ആർട്ടിഫിഷ്യൽ കണിക്കൊന്ന ഒകെ വെച്ച് കണിയൊരുക്കിയിരുന്നു.പായസവും ഉണ്ടാക്കി,ഗോകുൽ പറഞ്ഞു.