പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന രജനി കാന്ത്, മോഹൻലാൽ ചിത്രം ആണ് ‘ജയിലർ , ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖായ്‌പിച്ചിരിക്കുകയാണ് , റിലീസ് പ്രഖ്യാപനത്തിലുള്ള വീഡിയോയിൽ വിന്റജ് ലുക്കിൽ മോഹൻലാൽ , അടിപൊളിയെന്നു ആരാധകർ, ഇപ്പോൾ ഈ വീഡിയോ വലിയ സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്. നെൽസൺ കുമാർ സംവിധാനം ചെയ്യുന്ന ഈ ഹിറ്റ് ചിത്രം ഓഗസ്റ്റ് 10 നെ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു.

ആക്ഷൻ സൂപ്പർസ്റ്റാർ ആയി രജനി കാന്തും, മാസ് ലുക്കിലുള്ള മോഹൻലാലിൻറെ യും ഈ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളിപ്രേക്ഷകർ ഉൾെപ്പടയുള്ള എല്ലാം പ്രേക്ഷകരും. ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ ഒരു പ്രധാന കഥപാത്രമായാണ് എത്തുന്നത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഹിറ്റ് ചിത്രമാണ് ജയിലർ.

മുത്തുവേൽ പാണ്ട്യൻ എന്ന കഥപാത്രത്തെയാണ് രജനി കാന്ത് ഈ ചിത്രത്തിൽ എത്തുന്നത്, കന്നഡ താരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.കൂടാതെ മലയാളി താരം വിനായകും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രത്തിൽ ജയിലർ എന്ന ചിത്രത്തിന്റെ പേരുപോലെ തന്നെയാണ് രജനി കാന്തും ഒരു ജയിലറായി ആണ് അഭിനയിക്കുന്നത്.