മലയാളത്തിൽ വെത്യസ്ത വേഷങ്ങളിൽ അഭിനയിച്ച താരമാണ് മനോജ് കെ ജയൻ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെക്കുന്നത്, ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സ്വപ്നം നടന്നതിലൂടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നുവെന്നാണ് മനോജ് കെ ജയൻ ഈ ഒരു കുറിപ്പിലൂടെ  പറയുന്നത്. യു.കെയുടെ നിരത്തുകളെ കീഴടക്കാൻ  മനോജ് കെ ജയൻ വാങ്ങിയത് ടെസ്ല ലക്ഷ്വറി കാർ ബ്രാൻഡായ ടെസ്ലയുടെ കാറാണ്. ടെസ്ലയുടെ മോഡൽ 3 സെഡാൻ വെള്ള നിറത്തിലുള്ള കാറാണ് മനോജ് കെ ജയൻ സ്വന്തമാക്കിയത്

താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധി സഹ താരങ്ങളും ആരാധകരും കമന്റുകളുമായി എത്തി. നടന്മാരായ കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ എന്നിവരും കമന്റുകൾ കുറിച്ചിട്ടുണ്ട്. ആ കാറിന് എന്ത് മൊഞ്ചാ മനോജേട്ടന് അതിനേക്കാൾ. അണ്ണാ അവിടെ വന്നാൽ ഓടിക്കാൻ തരോ, ഇല്ലങ്കിൽ ഒരു ഡ്രൈവ് കൊണ്ടോയാലും മതി, നടക്കാത്തതായി ഒന്നും ഇല്ല. ആഗ്രഹിച്ചാൽ മാത്രം പോര അതിന് വേണ്ടി പ്രയത്നിക്കുകയും വേണം എന്നൊക്കെയാണ് നടൻ പങ്കുവെച്ച പോസ്റ്റിന് താഴെ എത്തുന്ന കമെന്റുകൾ

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുകെയിലും കേരളത്തിലുമായാണ് മനോജ് കെ ജയനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആശ എന്നാണ് മനോജ് കെ ജയന്റെ രണ്ടാം ഭാര്യയുടെ പേര്. അമൃത് എന്നൊരു മകനും ഇരുവർക്കുമുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലെ മകൾ ശ്രേയയും മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണ് താമസം. എന്നാൽ ആദ്യ ഭാര്യയായ   നടി  ഉർവശിയിൽ ജനിച്ച മകൾ  കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി വിദേശ പഠനം പൂർത്തിയാക്കി കേരളത്തിൽ ഇപ്പോൾ  തിരിച്ചെത്തിയിരിക്കുകയാണ്