തീയറ്ററുകളിൽ കണ്ണീർ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ മേക്ക്ഓവേറിനെ കുറിച് പറയുകയാണ് രഞ്ജിത് അമ്പാടി.

ആടുജീവിതത്തിന്റെ സെറ്റിൽ കാരവൻ ഒന്നുമില്ലായിരുന്നു മരുഭൂമിയിൽ തന്നെ ഒരു ഷെഡിൽ ആരുന്നു മേക്കപ്പ് എല്ലാം ചെയ്‌തത്‌ എന്ന് മേക്കപ്പ് ആര്ടിസ് രഞ്ജിത് അമ്പാടി. പിർത്വിരാജ് സിനിമയിൽ വെപ്പ് നഖം ആണ് ഉപയോഗിച്ചത്, ആ നഖം കയ്യിൽ ഒട്ടിപിടിച്ചത് കൊണ്ട് അദ്ദേഹത്തിന്ന് ഒന്നും സ്വന്തമായി ചെയ്യാൻ കഴില്ലാരുന്നു
സിനിമയിൽ വെപ്പുപല്ല് ആണ് പിത്വിരാജ് വെച്ചത് കയ്യിൽ നഖം ഒട്ടിപിടിച്ചതിനാൽ പല്ല് സ്വന്തമായി വെക്കാൻ പറ്റില്ലാരുന്നു ഇങ്ങനെ ഉള്ള അവസ്ഥയിൽ താൻ സാനിറ്റൈസർ ഉപഗോച്ചതാണ് പല്ലുകൾ മാറ്റുന്നതിന് എന്ന് രഞ്ജിത് അമ്പാടി പറയുന്നു.