നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് സാമന്ത, ഇപ്പോൾ താരത്തിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് നടി നൽകിയ ഉത്തരവുമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ഏറുന്നത്,നിഷ്കളങ്കനായ നിങ്ങളുടെ ഭർത്താവിനെ എന്തിന് വഞ്ചിച്ചു എന്നാണ് ഒരാൾ നടിയു‌ടെ ഒരു പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.അതിനു നടി നൽകിയ മറുപടി ഇത്തരം പ്രവൃത്തികൾ നിങ്ങളെ സഹായിക്കില്ല. മെച്ചപ്പെ‌ട്ട എന്തെങ്കിലും ആവശ്യമായി വേണ്ടി വരു൦ എന്നാണ്. നടിയുടെ ഈ ഉത്തരത്തിനു നിരവധി ആളുകൾ അനുകൂലിച്ചുകൊണ്ട് കമെന്റുമായി എത്തുന്നുണ്ട്

സമാന്തയും നാ​ഗചൈതന്യയും വിവാഹ മോചനം നേടിയിട്ട് നാളുകളേറെയായെങ്കിലും സമാന്തയുടെയും നാ​ഗചൈതന്യയുടെയും വാർത്തകൾഇപ്പോളും സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന ഒരു സംഭവമാണ്,വിവാഹമോചന സമയത്ത് കുറ്റപ്പെടുത്തലുകൾ ഏറെ കേട്ടത് നടി ആയിരുന്നു. ​ഗർഭിണിയാകാൻ നടി തയ്യാറായില്ലെന്നും അതുകൊണ്ടു കരിയറിന് വേണ്ടി ബന്ധം ഉപേക്ഷിച്ചെന്നും വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇരുവരും എല്ലാം മറന്ന് രണ്ട് പേരും അവരവരുടെ വഴിക്ക് നീങ്ങിയെന്ന് സമാന്തയും നാ​ഗ ചൈതന്യയും വ്യക്തമാക്കിയിട്ടുള്ള കാര്യ൦

മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സാമന്തയെ ബാധിച്ചു. തുടർന്ന് ഈ രോഗം ബാധിച്ച നടിയുടെ  ആരോ​ഗ്യം മോശമായി തുടങ്ങി. ഇതിന്റെ ചികിത്സയുടെ ഭാ​ഗമായി സമാന്ത കരിയറിൽ നിന്നും കുറച്ച് നാൾ ഇടവേളയെടുത്തിരുന്നു, ഇപ്പോളും ഇതിന്റെ ചികത്സ താരം നടത്തുന്നുണ്ടെന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ഖുശിയാണ് സമാന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട ആയിരുന്നു ഈ ചിത്രത്തിലെ  നായകൻ