സിനിമ മേഖലയിൽ നടി നയൻ താര ആരുമായും അങ്ങനെ സൗഹൃദം കൂടാറില്ല എന്നുള്ളത് നിത്യം ചർച്ച ചെയ്യുന്ന കാര്യമാണ്, എന്നാൽ നടി തപ്‌സി പന്നു ഇപ്പോൾ നയൻ താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ആരംഭം എന്ന സിനിമയിൽ  താനും  നയൻതാരയും  ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ഷൂട്ടിം​ഗിനിടെ തങ്ങൾ നല്ല സൗഹൃദത്തിലായെന്ന്  ന‌ടൻ ആര്യക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിൽ  തപ്സി പറയുന്നത്

രണ്ടു നായികമാർ ഒരു സിനിമയിൽ വരുമ്പോൾ ആളുകൾ കരുതുന്നത് വഴക്കുണ്ടാകുമെന്നാണ് എന്നാൽ താൻ നയൻതാരയുമായി സൗഹൃദത്തിലാക്കുകയായിരുന്നു എന്നാൽ അത് ആര്യക്ക് അസൂയ തോന്നിചു, ഇതെങ്ങനെ സംഭവിച്ചുവന്നു ആര്യ  ചിന്തിച്ചു, താനും നായതാരയും  തമ്മിൽ വഴക്കുണ്ടാകാൻ ആര്യ ശ്രമിച്ചുഎന്നും നടി പറയുന്നു, എന്നാൽ അങ്ങനൊരു സംഭവം വെറുതെയാണെന്നും നടി തന്നെ തിരുത്തി പറയുന്നു,സിനിമ കഴിഞ്ഞാൽ ചുരുക്കം ആളുകളുമായേ താൻ  ബന്ധംപുലർത്താറുള്ളൂ,അതിലൊരാളാണ് നയൻതാര

നയൻതാര തനിക്ക് ഒരു വസ്ത്രം സമ്മാനമായി നൽകിയിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമാ രം​ഗത്ത് ഇത്രയും വർഷങ്ങളായെങ്കിലും നയൻതാരയ്ക്ക് അടുത്ത സുഹൃത്തുക്കൾ കുറവാണ്. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിനാണ് നടി പ്രാധാന്യം നൽകുന്നത്.