തെന്നിന്ത്യൻ സൂപ്പര്താരമാണ് വിജയ് ദേവരകൊണ്ട,ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘ഫാമിലി മാന്റെ’ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ കരിയറിന്റെ തുടക്ക കാലത്ത് അനുഭവിച്ച ഒരു ഭയത്തെ കുറിച്ചാണ് പറയുന്നത്.എന്റെ വിദ്യാഭ്യാസ യോഗ്യത ബി.കോം ആണ്. ഹൈദരാബാദിലെ ബദ്രുക കോളേജില്‍ നിന്നാണ് ഞാൻ ഡിഗ്രി നേടിയത്.എന്നാൽ ഞാന്‍ ഇപ്പോഴും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും വാങ്ങിയിട്ടില്ല നടൻ പറയുന്നു

കരിയറിന്റെ തുടക്ക കാലത്ത് ഞാന്‍ തുടര്‍ച്ചയായി ഒരുപാട് ദുസ്വപ്‌നങ്ങള്‍ കാണുമായിരുന്നു. എന്റെ അഭിനയം നന്നാവുന്നില്ലന്നും അതുകൊണ്ടു ഒരു എംബിഎ എടുക്കാനോ അല്ലെങ്കില്‍ ഒരു ജോലിക്കോ എനിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ ഫൈനല്‍ മാര്‍ക്ക് ഷീറ്റോ എടുക്കാന്‍ ആ കോളേജിലേക്ക് തിരിച്ച് പോകുന്നത് സ്വപ്‌നം കാണുമായിരുന്നു. ഈ കാര്യം ഞാൻ സുഹൃത്തുക്കളോട് പറഞ്ഞിട്ട് പറയും നിങ്ങൾ ആ വഴിക്ക് പോകുന്നുണ്ടെങ്കില്‍ അത് കൂടി എടുക്കുമോഎന്ന് അവർ ഇത് കേൾക്കുമ്പോൾ ചിരിക്കുമായിരുന്നു.

എന്നിട്ട് പറയും, നിനക്ക് ഇനി അതിന്റെ ഒന്നും ആവശ്യം വരില്ലെന്നു, എനിക്ക് ഭയം അന്ന് അവിടെ എന്നെ ഇഷ്ടമില്ലാത്ത ഒരു സര്‍ ഉണ്ടായിരുന്നു, പ്രസാദ് എന്നോ മറ്റോ ആയിരുന്നു, അദ്ദേഹത്തിന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാന്‍ ഇടയ്ക്ക് ഫൈൻ വരെ അടക്കേണ്ടി വന്നിട്ടുണ്ട്,ചിലപ്പോൾ അദ്ദേഹത്തിന് ഇപ്പോൾ എന്നെ ഇഷ്ട്ടമായിരിക്കും. ഞാന്‍ ഇതുവരെ എനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌സ്, അവാര്‍ഡുകള്‍, ട്രോഫികള്‍ അങ്ങനെ ഒന്നും ഇതുവരെയും ശേഖരിച്ചിട്ടില്ല. അടുത്തിടെ ഞാന്‍ ഇങ്ങനെ ഓര്‍മകള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ഇതൊന്നും സൂക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയാം നടൻ പറഞ്ഞു