വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രം വര്ഷങ്ങൾക്ക് ശേഷം ഇപ്പോൾതീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി വിനീത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കണ്ണൂർ  തലശ്ശേരി തന്റെ സ്വന്തം നാട്ടില്‍ വെച്ചു ആദ്യ സിനിമയുടെ ഷൂട്ടിന് ചമ്മിയ അവസ്ഥയെ കുറിച്ചാണ് വിനീത് പറയുന്നത്, സൈക്കിൾ എന്ന ചിത്രത്തിലെ അനുഭവമാണ് ഇത് , ഞാനും ഭാമയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ ആയിരുന്നു അപ്പോൾ. ഭാമയ്ക്ക് ഒരു 2000 രൂപയോ മറ്റോ കൊടുത്തിട്ട് ഒന്നു ചിരിക്കണം. ആ ചിരി ശരിയാവുന്നില്ല 23 ടേക്ക് വരെ പോയി


അവസാനം 24 മത്തെ ടേക്കില്‍ ഷോട്ട് ഒക്കെ എന്ന് പറഞ്ഞു. ആ സമയത്ത് ഫുള്‍ മാളില്‍ നിന്ന് ആള്‍ക്കാര്‍ മൊത്തം കൈയ്യടിച്ചു, എങ്കിലും താന്‍ ആകെ നാണം കെട്ടു പോയി. അത് കഴിഞ്ഞ് ഞാൻ ഫസ്റ്റ് ഫ്‌ളോറിലെത്തി കഴിക്കാന്‍ പോവുകയാണ്. കയറി വരുമ്പോള്‍ നമ്മുടെ നാട്ടിലുള്ള തലശ്ശേരിക്കാരനായ പയ്യന്‍ പാട്ട് പാടിയാ പോരെ എന്ന് എന്നോടൊരു ചോദ്യം, അവന്റെ മുഖം ഇന്നും എന്റെ മനസിലുണ്ട് വിനീത് പറയുന്നു

എന്നാൽ ആ സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു, അതുപോലെ ഏട്ടന് പാട്ട് പാടിയാല്‍ പോരെ എന്ന് ധ്യാനും പറഞ്ഞു, എന്നാല്‍ അത് പലര്‍ക്കും തോന്നിയിരുന്നു എന്നും വിനീത് കൂട്ടിച്ചേർത്തു. തിന്റെ പേരില്‍ വിനീതിന്റെ വിവാഹത്തിന് വണ്ടിയില്‍ പോകുമ്പോള്‍ ഈ സിനിമയുടെ കാര്യം പറഞ്ഞ് അടിയുണ്ടായിട്ടുണ്ടെന്നും ധ്യാന്‍പറയുന്നു,