ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകൻ ആണ് എ ആർ റഹുമാൻ. സംഗീത ലോകത്തെ ഒരു അതുല്യ പ്രതിഭ തന്നെയാണ് അദ്ദേഹം. സോഷ്യൽ മീഡിയിൽ സജീവമായ താരം നിരവധി വീഡിയോകളും പങ്കു വെച്ചിട്ടുണ്ട്. തന്റെ ചെറുപ്പകാലത്തെ നിരവധി ദുഃഖങ്ങൾ അനുഭവിച്ച  ഒരു സംഗീത പ്രതിഭയായിരുന്നു റഹുമാൻ. ഇപ്പോൾ അദ്ദേഹത്തിന്റെ അച്ഛന്റെ വിയോഗത്തെ കുറിച്ചും, ജീവിതാനുഭവങ്ങളെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്. ആ അനുഭവത്തെ അദ്ദേഹ൦ തന്റെ ഇരുണ്ട അനുഭവമായി പറയുന്നു.


എ ആർ റഹുമാൻ സംഗീത സംവിധായകൻ എ ആർ ശേഖറിന്റെ മകൻ ആണ്. അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തു തന്നെ ഒരു തീരാ വേദന ആയിരുന്നു. അച്ഛന്റെ വിയോഗം തന്നെയും തന്റെ കുടുംബത്തെയും വല്ലാതെ ഉലച്ചിരുന്നു. കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത റഹുമാൻ പിന്നീട് തന്റെ സംഗീത പരിപാടികൾക്കായി തുടക്കം കുറിച്ചിരുന്നു. അച്ഛന്റെ സംഗീതോപാധികൾ കൊണ്ടായിരുന്നു തന്റെ ജീവിത മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നത്. ഇളയ രാജ, അർജുൻ മാസ്റ്റർ എന്നിവരോടൊപ്പം തന്നെ റഹുമാനും സംഗീതാരംഭം തുടങ്ങിയിരുന്നു.


എല്ലാവരെയും പോലെ അല്ലായിരുന്നു എന്റെ കുട്ടികാലം. അച്ചന്റെ അസുഖത്തെ തുടർന്നു മിക്കപ്പോളും ഹോസ്പിറ്റൽ ചികത്സയുമായി കഴിയുകയായിരുന്നു. 12 വയസ്സു മുതൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. മറ്റു സുഹൃത്തുക്കൾക്കൊപ്പം എനിക്ക് കളിക്കാൻ പോലും സമയം കിട്ടില്ലായിരുന്നു, എന്റെ സമയം ഞാൻ കൂടുതൽ സംഗീതത്തിന് വേണ്ടി ആണ് ഉപയോഗിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാൻ ആയിരുന്നു അച്ഛന്റെ സംസ്ക്കാര ചടങുകൾ നടത്തിയത് അന്ന് എനിക്ക് 9 വയസു മാത്രം പ്രായം ഉള്ളു, ആ ഓർമ്മകൾ ഇന്നും ഞാൻ ഓർമിക്കുന്നു റഹുമാൻ പറയുന്നു.