കഭി ഖുഷി കഭി ഖം. ചിത്രത്തില്‍ ഷാരൂഖിനും കാജോളിനും പുറമേ ഹൃത്വിക് റോഷനും കരീനയുമായിരുന്നു മറ്റ് നായിക-നായകന്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റായി. ഇതോടെ യാദീന്‍, മെയിന്‍ പ്രേം കി ദീവാനി ഹൂന്‍, തുടങ്ങിയ സിനിമകളിലും താരങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇതോടെ താരങ്ങള്‍ക്കിടയിലും ഒരു സ്പാര്‍ക്ക് ഉണ്ടായി. കരീന ഹൃത്വിക്കിലേക്ക് കൂടുതലായി ആകൃഷ്ടയാവുകയായിരുന്നു.കരീനയ്ക്ക് ഇഷ്ടം തോന്നുന്ന സമയത്ത് ഹൃത്വിക് വിവാഹിതനാണ്.


ഹൃത്വിക് സുസന്നെ ഖാനെ വിവാഹം കഴിക്കുകയും കുടുംബമായി ജീവിക്കുകയുമായിരുന്നു. ആ സമയത്ത് ഭ്രാന്തമായ രീതിയിലുള്ള പ്രണയമാണ് കരീനയ്ക്ക് നടനോട് തോന്നിയത്. അദ്ദേഹത്തെ ലഭിക്കാനായി സ്വന്തം കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായിട്ടാണ് നടി നിന്നതെന്നും കഥകള്‍ പ്രചരിച്ചു. പിന്നീട് കരീന തന്നെ തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും അതിലൂടെ ഉണ്ടായ നഷ്ടത്തെ കുറിച്ചും പറഞ്ഞിരുന്നു.
ഇത്തരം ഗോസിപ്പ് കഥകള്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രൊഫഷണല്‍ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ഉള്ളു. എന്നാല്‍ ഹൃത്വിക്കിന് അങ്ങനെയായിരുന്നില്ല. ഇതൊക്കെ ഹൃത്വിക്കിന്റെ ദാമ്പത്യത്തെ ബാധിക്കുമോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരുന്നു. ആദ്യം എന്റെ പേരിനൊപ്പം വന്നത് ഹൃത്വിക്കിന്റെ പേരാണ് വന്നത്,എന്നാൽ എനിക്ക് സത്യം അറിയാം കരീന പറയുന്നു, ഈ രീതിയിൽ ഇങ്ങനെ  ഗോസിപ്പുകൾ തുടരുത് കാരണം ഇതൊരു അവരുടെ കുടുംബ ജീവിതത്തെ ആണ് ബാധിക്കുന്നത് കരീന പറയുന്നു