ഒമർ ലുലു തന്റെ പുതിയ ചിത്രം പവർ സ്റ്റാറിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ്. സിനിമയെ  അതിൻറേതായ രീതിയിൽ കാണു അങ്ങനെ അല്ലാതെ പണം ഉണ്ടാക്കാൻ ശ്രെമിക്കരുത് ആരും ഒമർ പറയുന്നു. മലയാസിനിമയിൽ നിരവധി സിനിമകൾ സംവിധാനം ചെയ്ത് മുഴുവൻ നഷ്ട്ടത്തിലായ കുടുംബങ്ങളെ ഈ പുകഴ്ത്തുന്നവർ ആരും തന്നെ സഹായിക്കാറില്ല. നല്ല സിനിമകൾ ചെയ്ത് നിരവധി സംവിധായകൻമാർ ഉണ്ട് ലോഹിതദാസ് സാർ, പത്മരാജൻ സാർ അങ്ങനെ നീണ്ട നിര തന്നെ.

ലോഹിദാദാസ് സാറിന്റെ ഭാര്യ വീട്ടിൽ വളരെ പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ അങ്ങനെ അവിടുത്തെ പ്രശ്നങ്ങൾ തീർക്കാനായി ആരെങ്കിലും സഹായത്തിനു ചെല്ലാറുണ്ടോ, അദ്ദേഹവും നല്ല സിനിമകൾ ചെയ്യ്ത സംവിധയകാൻ ആണ്. അവാർഡ് പുഴുങ്ങിയാൽ ചോറ് ഉണ്ടാവില്ല ഒമർ പറഞ്ഞു. സിനിമയിൽ വരണമെന്ന് ആഗ്രഹമുള്ളവർ പണത്തിനു വേണ്ടി മറ്റൊരു പ്രൊഫഷൻ കണ്ടെത്തുന്നതായിരിക്കും നല്ലതു. ഇന്നു സിനിമകളിൽ ഉള്ള യുവനായകന്മാർ എല്ലാം തന്നെ പണമുള്ള വീടുകളിലുള്ളവർ തന്നയാണ്. സിനിമക്ക് വേണ്ടി നമ്മൾ നടന്നു കഴിഞ്ഞാൽ നമ്മൾ എങ്ങും എത്തില്ല അങ്ങനെ എത്തണം എന്നുണ്ടെങ്കിൽ നമ്മളുടെ വീട്ടിൽ അങ്ങനെ സാമ്പത്തികത വേണം.

ടോവിനോയും, നിവിനും അത്യാവശ്യം നല്ല സമ്പത്തുള്ള കുടുംബത്തിൽ നിന്നുമാണ് സിനിമയിൽ എത്തിയത്, എന്റെ ആദ്യത്തെ സിനിമ പരാചയം ആയിരുന്നെങ്കിൽ പിന്നുള്ള ചിത്രങ്ങളും പരാചയം ആയേനെ ഒമർ പറയുന്നു. രാഷ്ട്ര്യയത്തിൽ  കൈ കൂലി എന്ന് പറയുന്നത് പോലെ സിനിമയിലും ഇതൊക്കെ ഉണ്ടാവും അല്ലെങ്കിൽ ഇല്ലായിരിക്കും ഒമർ ലുലു പറയുന്നു.