മലയാളികളുടെ വിസ്മയ നടനാണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധായകനും, ബിഗ്‌ബോസ് വിജയിയുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെധ ആകുന്നത്, സിനിമയെ കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കവേ മമ്മൂട്ടിയുടെ ഭ്രമയുഗത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അഖിൽ ഇങ്ങനൊരു മറുപടി പറഞ്ഞത് . മമ്മൂക്കയെ കുറിച്ച് ഇനി സംസാരിച്ചാല്‍ നമ്മള്‍ ചെറുതായി പോവത്തെ ഉള്ളൂ. അദ്ദേഹത്തിന്റെ അപ്‌ഡേറ്റും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയും ഇപ്പോഴും നടനെന്ന നിലയിലുള്ള ആര്‍ത്തി, വ്യത്യസ്ഥതകള്‍ തേടിയുള്ള അലച്ചില്‍ എല്ലാം വേറെ ലെവലാണെന്ന് അഖില്‍ പറയുന്നു.

മാത്രമല്ല ഖത്തറില്‍ മമ്മൂക്ക ഫാന്‍സ് അസോസിയേഷന്റെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് താന്‍ ആയിരുന്നു,അന്ന് പറഞ്ഞൊരു കാര്യമുണ്ട്. ഇന്ന് ഈ കാലഘട്ടത്തില്‍ മഹാനടന്‍ എന്നൊഉള്ള ത് മാത്രമല്ല ഇന്നും യുവാക്കള്‍ക്ക് എല്ലാകാലത്തും മാതൃകയാക്കാവുന്ന ആള് തന്നെയാണെ മമ്മൂക്ക , കാരണം അത്രയും അപ്‌ഡേറ്റഡ് ആണ് അദ്ദേഹ൦ ,അങ്ങനെ അപ്‌ഡേറ്റ്ചെ യ്തു കൊണ്ടിരുന്നാല്‍ മാത്രമേ നമുക്ക് വളരാന്‍ കഴിയൂ അഖിൽ മാരാർ പറയുന്നു , കാലങ്ങളെ മുന്‍കൂട്ടി കണ്ട് പിന്നെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അക്കാര്യത്തില്‍ നമ്മളുടെ മമ്മൂക്ക ഇതിഹാസമാണെന്നും അഖിൽ പറയുന്നുണ്ട്

താൻ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്, എന്നാൽ താൻ ഇനിയും ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരിക്കുമോ നടൻ എന്നും മാധ്യമപ്രവർത്തകർ അഖിലിനോട് ചോദിച്ചു അതിനുള്ള മറുപടി മുന്‍പൊരിക്കല്‍ ഒരു പ്രൊഡ്യൂസറോട് ഒരു സബ്ജക്ട് സംസാരിച്ചിരുന്നു. മമ്മൂക്കയ്ക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. മമ്മൂക്ക അത് കേട്ടിട്ടുണ്ടോന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എനിക്ക് ബെസ്റ്റ് വിഷസ് ഒക്കെ അയച്ചിരുന്നു. ഇടയ്ക്ക് മെസേജ് അയക്കാറുമുണ്ട്. അദ്ദേഹത്തിനടുത്ത് എത്താന്‍ പറ്റുന്ന കഥകള്‍ വന്നാല്‍ പറയണമെന്നൊക്കെ ഉണ്ട്. അതൊക്കെ ചെയ്ത് പ്രതിഫലിപ്പിക്കാവുന്ന ഡയറക്ടര്‍ ആയോന്ന് താന്‍ സ്വയം ചോദിക്കുമ്പോള്‍ വേണ്ടാന്ന് തീരുമാനിക്കും. എന്നാലും ചെയ്യണമെന്നുണ്ടെന്നാണ് അഖില്‍ മാരാർ പറയുന്നത്.