പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിൽ എത്തപ്പെട്ട  നടിയാണ് അനുപമ പരമേശ്വരൻ, റൗഡി ബോയ്സ്’ എന്ന സിനിമയിലെ ഗ്ലാമർ കഥാപാത്ര൦ വളരെ ഏറെ ചർച്ച ആയിരുന്നു.അതിലെ ലിപ് ലോക്ക് രംഗങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്യ്തിരുന്നു, എന്നാൽ അതിനു ശേഷം ടില്ലു സ്‌ക്വയര്‍’ എന്ന സിനിമയിൽ അഭിനയിച്ച നടിക്ക് നിരന്തരം വിമര്‍ശനങ്ങള്‍ വന്നിരുന്നു.  റൗഡി ബോയ്സ്ളേക്കാളും  പതിന്മടങ്ങ് ഗ്ലാമർ വേഷത്തിലാണ് അനുപമ ഈ ചിത്രത്തിലെത്തിയത്.ഇത്രയും മോശമായി നടി അഭിനയിക്കേണ്ടതില്ലായിരുന്നു എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്


അങ്ങനെയുള്ള സീനുകളില്‍ അഭിനയിക്കാനുണ്ടായ കാരണത്തെ കുറിച്ച് നടിയിപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ മറ്റൊരു രൂപം കാണിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലറില്‍ നായകനൊപ്പം കാറിലിരുന്ന് നീണ്ട ലിപ് ലോക്ക് സീനാണ് അനുപമ ചെയ്തത്. ഇതല്ലാതെ ആവശ്യമില്ലാത്ത ചില സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ്, എന്നാൽ ഈ സീനുകൾ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് നടി പറയുന്നത്.


യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ രണ്ട് ആളുകള്‍ പ്രണയത്തിലായി അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാറിലെ റൊമാന്റിക് സീനിൽ തന്റെ കാലില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതില്‍ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളര്‍ത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും നടി പറയുന്നു.19ാം വയസിലാണ് പ്രേമത്തിൽ അഭിനയിച്ചത്. ഇപ്പോൾ എനിക്ക് 29 വയസായി. ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട് അതുകൊണ്ടാണ് ഈ ചിത്രം ചെയ്യ്തത്