ആടുജീവിതത്തിന് ഞങ്ങൾ നൽകിയ പ്രതീക്ഷ തെറ്റിച്ചില്ല, ബ്ലെസ്സി എന്ന സംവിധായകന്റെ  വർഷങ്ങൾ നീണ്ട  അദ്ധ്വാനം, നിശ്ചയദാർഢ്യം,പൃഥ്വിരാജിന്റെ ഹാർഡ് വർക്ക് , ഡെഡിക്കേഷൻ  ഇതിനൊക്കെയുള്ള പ്രതിഫലമാണ് ആടുജീവിതം എന്ന ഈ ചിത്രം പ്രേക്ഷകർ പറയുന്നു, ചിത്രത്തിന്റെ  ആദ്യ ഷോ കഴിയുമ്പോൾ തന്നെ  ഗംഭീര പ്രതികരണങ്ങള ആണ് ഇപ്പോൾ ലഭിക്കുന്നത്.അക്ഷരാർത്ഥത്തിൽ ആടുജീവിതം തന്നെയാണ്, ആടുജീവിത ബുക്ക് വായിക്കുമ്പോൾ അനുഭവിക്കുന്ന വിങ്ങലിന്റെ പതിമടങ്ങു വേദന സ്‌ക്രീനിൽ കാണുമ്പോൾ ഉണ്ടാകുന്നു, ശ്വാസം പിടിച്ചടക്കി ഒരു വിങ്ങലോടെ മാത്രമേ  ആട് ജീവിതം കാണാൻ സാധിക്കൂ

ആടുജീവിതം ടീം  എടുത്ത ഫോർട്ടിന്റെ പ്രതിഫലനം ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്, പൃഥ്വിരാജിന്റെ ട്രാൻസ്ഫോർമേഷൻ ഒക്കെ സിനിമ കണ്ടുറങ്ങിയവർ പ്രത്യേകം പറയുന്നുണ്ട്. മരുഭൂമിയിലെ സ്സീനുകൾ കാണുമ്പോൾ തൊണ്ട വരളുകയും ,ദാഹ തോന്നുകയുമൊക്കെ ചെയ്യുമെന്നും പ്രേക്ഷകർ പറയുന്നു. നടന്റെ പ്രയാണത്തിന് ദേശീയ അവാർഡ് ഉറപ്പാണെന്ന് പറയുന്ന ഒരു പ്രേക്ഷകന് അതല്ലായെങ്കിൽ വലിയ നീതികേടായെന്നും അവർ പറയുന്നുണ്ട്

പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല.  ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം,ഉയർന്ന സാങ്കേതിക മികവ് തന്നെയാണ് ചിതൃത്തത്തിൽ കാണാൻ കഴിയുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും അവർ പറയുന്നു. ബ്ലെസ്സിയുടെ മേക്കിങ്ങിനൊപ്പം പ്രേക്ഷകനെ ഇമോഷണലി  കണക്ട് ചെയ്യുനതാരത്തിലുള്ള സ്കോറിന് ആണ് എ ആർ റഹ്‌മാൻ നൽകിയിരിക്കുന്നത്.