കഴിഞ്ഞ ദിവസം നടൻ ബാല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നുള്ള വാർത്ത എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഭാര്യ ഹോസ്പിറ്റലിൽ നിന്നുള്ള വിവരങ്ങൾ തുറന്നു പറയുകയാണ്, ഇപ്പോൾ ബാല ചേട്ടൻ ഐ സി യുവിൽ  ആണ് ആരോഗ്യ സ്ഥിതിയിൽ ഇപ്പോൾ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ചേട്ടനെ ഇങ്ങനെ ഉണ്ടാകാറുണ്ട് എന്നും എലിസബത്ത് തന്റെ വീഡിയോയിൽ പറയുന്നു.

ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു, താൻ ഹോസ്പിറ്റലിൽ ആണെന്നുള്ള ന്യൂസ് ആണ് അകെ വിഷമം ആക്കിയത് എലിസബത് പറയുന്നു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം തിരിച്ചു വരൂകുക തന്നെ ചെയ്‌യും എലിസബത് പറയുന്നു.
നിരവധിപേരാണ് ബാലയുടെ ആയുസ്സിനും,ആരോഗ്യത്തിനുഓ വേണ്ടി പ്രാത്ഥനയോടു കഴിയുന്നത്. മുൻ ഭാര്യ അമൃതയും മകൾ അവന്തികയും മറ്റ് കുടുംബാം​ഗങ്ങളും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുഞ്ഞിനെ കാണണമെന്ന ആ​ഗ്രഹം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ബാല നിരന്തരമായി പറഞ്ഞിരുന്നു. അതിനാലാണ് സിനിമാക്കാർ അടക്കം ഇടപെട്ട് കുഞ്ഞും അമൃതയും ആശുപത്രിയിൽ എത്തിയത്. മുക്കാൽ മണിക്കൂറുകളോളം ബാലയും അമൃതയും മകളും സംസാരിച്ചു