ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുകോൺ. തന്റെ കഠിനാധ്വാനം കൊണ്ട് ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമംങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവഹിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരി ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിൽക്ക് മിക്‌സഡ് ഓർഗൻസ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വളരെ നേർത്ത ഓർഗൻസ ആണ് ഇത്. ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങും താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

രൺവീറിനൊപ്പം 83 ആണ് ഇനി ദീപികയുടേതായി തീയറ്ററുകളിൽ എത്താനുള്ള ചലച്ചിത്രം. രൺവീറിന്റെയും ദീപികയുടെയും വിവാഹം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ തുടർന്നുള്ള ഇരുവരുടെ ജീവിതത്തിലെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.