പ്രേഷകരുടെ ഇഷ്ട താരദമ്പതികൾ ആണ്  കൊച്ചു പ്രേമനും, ഗിരിജ പ്രേമനും. മറ്റു താരങ്ങളെ വേറിട്ട ഹാസ്യം പങ്കുവെച്ച താരം ആണ് കൊച്ചു പ്രേമൻ  എന്നാൽ ഗിരിജ പ്രേമൻ  ‘അമ്മ വേഷങ്ങൾ ചെയ്യ്താണ് പ്രേഷകരുടെ മനസിൽ ഇടം നേടിയിരിക്കുന്നത്. ആദ്യകാലത്തു ഇരുവരും നാടകത്തിൽ ആയിരുന്നു അഭിനയിച്ചത് ആ അഭിനയം പിന്നീട് പ്രണയമായി മാറുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു.

സത്യത്തിൽ ഒരു വഴക്കു കൂടാത്ത ഒരു ദാമ്പത്യമായിരുന്നു ഞങ്ങളുടെ, ചെറിയ ചെറിയ പിണക്കങ്ങൾ ഉണ്ടായാലും ഞങ്ങൾ പെട്ടന്ന് ഇണങ്ങുകയും ചെയ്യും, ഇണങ്ങുമ്പോൾ ആ ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് കൊച്ചു പ്രേമൻ പറയുന്നു. എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിൽ എത്തിയവളാണ് ഗിരിജ, വിവാഹത്തിന് ആദ്യം അവളുടെ വീട്ടുകാർ എതിരായിരുന്നു, പിന്നീട് ഗിരിജയുടെ വാശി കൊണ്ടാണ് അവളുടെ വീട്ടുകാർ സമ്മതിച്ചത് കൊച്ചു പ്രേമൻ പറയുന്നു. എന്നാൽ ഗിരിജയുടെ ഈ തീരുമാനം തെറ്റിയില്ല എന്ന് വീട്ടുകാർക്ക് തോന്നുകയും ചെയ്യ്തു.

വിവാഹത്തിന് ശേഷം ഗിരിജ അഭിനയം തുടർന്നിരുന്നു, ഇപ്പോൾ ഗിരിജ പ്രേമൻ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്തനം എന്ന സീരയലിൽ ലക്ഷ്മി അമ്മ എന്ന കഥാപാത്രമായി അഭിനയിക്കുകയാണ്, അതുപോലെ കൊച്ചു പ്രേമനും ഇപ്പോൾ സിനിമകളിലും സീരിയലിലും ചെറുതും, വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുകയാണ്.