മലയാള സിനിമയിലെ   യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി.  ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ‘റോഷാക്കി’ൽ  ലെ സീനിനെ കുറിച്ചാണ് ഗ്രേസ് ആന്റണി പറയുന്നത് . ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം തുറന്നു സംസാരിക്കുന്നത് .  സിനിമയുടെ ഷൂട്ടിങിനി ടയ്ക്ക്  താൻ  മമ്മൂട്ടിയുടെ സംശയങ്ങള്‍ ചോദിക്കുമായിരുന്നു, ഒരു ദിവസം മമ്മൂക്കയുടെ ഒരു ക്ലോസ് ഷോട്ട് എടുത്തു കൊണ്ടിരുന്ന സമയത്തു ലെന്‍സ് ഏതാണെന്ന് തനിക്ക് മനസിലായില്ല , തനിക്ക്  ഈ കാര്യങ്ങളറിയാനുള്ള  ക്യൂരിയോസിറ്റിയൊക്കെയുണ്ട് ഗ്രേസ് പറയുന്നു

ഇക്കാര്യം താൻ മമ്മൂക്കയുടെ തന്നെ നേരിട്ട് ചോദിച്ചു . ഏത് ലെന്‍സിലാണ് എടുക്കുന്നതെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു   ആ ഷോട്ട്  100 ആണെന്ന് . അപ്പോള്‍ അത്യാവശ്യം ക്ലോസിലാണ് എടുക്കുന്നതെന്ന കാര്യം തനിക്ക്  മനസിലായി  , പിന്നെ താൻ  ഏറ്റവും ക്ലോസില്‍ എടുക്കാന്‍ പറ്റുന്ന ലെന്‍സ് ഏതാണെന്ന്  അദ്ദേഹത്തോട് ചോ ദിച്ചുവെന്നും  അത് പല റേഞ്ചിലുള്ളതും ഉണ്ടെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും മമ്മൂക്ക തന്നോട്  ചോദിച്ചതായും ഗ്രേസ് പറയുന്നു ,അതുപോലെ 100,120 എന്നൊക്കെ പറഞ്ഞപ്പോൾ താൻ  അതിലൊന്നുംവര്‍ക്ക് ചെയ്തിട്ടില്ല എന്നും  നിനക്കെന്താണ് ഇതിലിത്ര ക്യൂരിയോസിറ്റി എന്നും , സംവിധാനം താല്‍പര്യം ഉണ്ടോ എന്നും മമ്മൂട്ടി ചോദിച്ചതായി   ഗ്രേസ് പറയുന്നു. ചെറുതായി താല്‍പര്യം ഉണ്ടെന്ന് തൻ മറുപടി  പറഞ്ഞപ്പോള്‍, താൽക്കാലമിപ്പോൾ  സംവിധാനം ചെയ്യാനൊന്നും നില്‍ക്കണ്ടെന്ന് മമ്മൂട്ടി  പറഞ്ഞു.

അതെന്താണെന്ന് താൻ  ചോദിച്ചുവെന്നും  ഇപ്പോള്‍ അഭിനയിച്ചാല്‍ മതി,  സംവിധാനം ചെയ്യാനൊക്കെ നിന്നാല്‍ കുറേ സമയമൊക്കെ എടുക്കും ഇപ്പോള്‍ അതൊന്നും ചെയ്യാന്‍ നില്‍ക്കണ്ട എന്ന് അദ്ദേഹം   പറഞ്ഞു , അപ്പോൾ തന്റെ  പ്രതീക്ഷയൊക്കെ പോയി എന്നും നടി പറയുന്നു. പിന്നീട് താൻ അഭിനയത്തെക്കുറിച്ചല്ലാതെ ടെക്‌നിക്കല്‍ സംശയങ്ങളൊന്നും മമ്മൂട്ടിയോട്  ചോദിച്ചിട്ടില്ലെന്നാണ് ഗ്രേസ് പറയുന്നത്.