മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രം കണ്ട ഹരി ശ്രീ അശോകൻ മകൻ അർജുനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെധ ആകുന്നത്, മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നി , കൂടാതെ ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ സമ്മതിക്കണമെന്നും ഹരിശ്രീ പറയുന്നു, മകന്റെ സിനിമ റിലീസ് ദിവസം തന്നെ കാണാന്‍ ഹരിശ്രീ അശോകന്‍ കുടുംബസമേതം എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നടൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്,

മമ്മൂട്ടിക്കൊപ്പം   അർജുനു നില്‍ക്കാന്‍ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവമാണ്,   ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല  എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട് .ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതില്‍  അര്‍ജുനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും, ഒപ്പം അത്ഭുതം തോന്നുകയാണ് നടൻ പറയുന്നു

കൊടുത്ത വേഷം നന്നായിട്ട് ചെയ്തു,മമ്മൂക്കയെ സമ്മതിക്കണം. അദ്ദേഹം ഇപ്പോള്‍ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം,ഇങ്ങനെ മൂന്നു നാല് പേര് വെച്ച് ഇത്രയും ഗംഭീരമായ ഹിറ്റ് ചിത്രം ചെയ്യ്ത രാഹുലിനും അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്, തന്റെ മകന്റെ കരിയർ മറ്റുമുള്ള ഒരു ചിത്രം തന്നെയാണ് ഭ്രമയുഗം ഹരിശ്രീ പറയുന്നു