പെട്ടെന്ന് ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പലരും അനുഭവിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുപ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ആദ്യം തന്നെ നിങ്ങള്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നുള്ളതാണ് പ്രധാന കാര്യം. കാരണം നിലവിലുള്ള മെഡിക്കല്‍ പ്രശ്നങ്ങളും നിങ്ങളുടെ കുഞ്ഞിന് കൈമാറാന്‍ കഴിയുന്ന ഏതെങ്കിലും ജനിതക അവസ്ഥകളും നിങ്ങളിലുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കണം. നിങ്ങളുടെ ലൈഫ്സ്‌റ്റൈലിനെക്കുറിച്ച്‌ ഡോക്ടറുമായി ചര്‍ച്ച ചെയ്യണം. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച്‌ അവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നു. പ്രത്യുല്‍പാദനത്തെക്കുറിച്ചും ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചും നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളും ഒഴിവാക്കാന്‍ ആദ്യം തന്നെ ശ്രമിക്കണം.

ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യ കാര്യം. കാരണം കൃത്യമായ ഓവുലേഷന്‍ ആണെങ്കില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗര്‍ഭധാരണം സംഭവിക്കുന്നു. വേഗത്തിലും സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച്‌ നന്നായി മനസ്സിലാക്കണം. എല്ലാ മാസവും നിങ്ങളുടെ ശരീരം ബീജസങ്കലനത്തിനായി ഒരു അണ്ഡത്തെ തയ്യാറാക്കുന്നുണ്ട്. ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണവും വേഗത്തിലാക്കാന്‍ സാധിക്കും. എന്നാല്‍ എങ്ങനെ ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നത് പലരേയും ആശങ്കയില്‍ എത്തിക്കുന്നു.

നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പുറപ്പെടുവിക്കും. ഓരോ ദിവസവും രാവിലെ നിങ്ങളുടെ താപനില അളക്കുന്നതിലൂടെ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നതിന് സാധിക്കുന്നു. താപനിലയില്‍ വര്‍ദ്ധനവ് കണ്ടാല്‍, അണ്ഡോത്പാദനം സംഭവിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. അണ്ഡോത്പാദന പ്രെഡിക്ഷന്‍ കിറ്റ് പോലുള്ള അണ്ഡോത്പാദന പരിശോധനകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ സൈക്കിളിന്റെ ഘട്ടം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ പരിശോധിക്കുന്ന സ്ട്രിപ്പുകള്‍ ഇതിലുണ്ട്. ഇത് ഉപയോഗിച്ച്‌ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ കണ്ടെത്താന്‍ സാധിക്കുന്നു. ഇത് നിങ്ങള്‍ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്ബ് വര്‍ദ്ധിക്കുന്നത് കൊണ്ടാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ആരോഗ്യകരമായ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവരെങ്കില്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരണം. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം. മോശം ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ദമ്ബതികള്‍ തയ്യാറാവണം. മദ്യപാനം, പുകവലി, മറ്റ് ലഹരികള്‍ എന്നിവ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു പരിധി വരെ ആരോഗ്യസംരക്ഷണത്തിന് കഴിയുന്നു. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഓരോ തരത്തിലുള്ള ജങ്ക്ഫുഡുകളും മറ്റും കഴിക്കുന്നതിലൂടെ അതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.