റോജിൻ തോമസ് സംവിധാനം ചെയ്യ്തു ജയസൂര്യ നായകൻ ആകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’, ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ചരിത്ര താളുകളിൽ ഒരിടംപിടിച്ച ഫാന്റസി ചിത്രം തന്നെയാണ്, ആധുനിക സാങ്കേതിക വിദ്യകളാൽ ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. ‘കത്തനാർ the wild sorcerer’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രേഷകർക്കു മുന്നിൽ എത്തുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏപ്രിൽ 5 ബുധനാഴ്ച്ച കൊച്ചി പൂക്കാട്ടു പടിയിലെ ഗോകുലം ഫ്ലോറിൽ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച് ഓൺ കര്മ്മവും നടത്തി. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ഹോം എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യ്‌ത റോജിൻ തോമസ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യ്തിരിക്കുന്നത്, ജയസൂര്യയുടെ തികച്ചും വത്യസ്തമായ ഒരു വേഷം തന്നെയാണ് ഈ ചിത്രത്തിൽ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് ഇത്.

കത്തനാരുടെ വേഷത്തിൽ ആണ് ജയസൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. വലിയ ഒരു സെറ്റ് തന്നെയാണ് ചിത്രത്തിന് ഗോകുലം ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്, മൂന്ന് വര്ഷത്തോളം ഇതിന്റെ പ്രീ പ്രൊഡക്ഷൻ നടന്നത്. 200 ദിവസത്തെ ചിത്രീകരണം ആണ് ഇവിടെ നടക്കുന്നത്. ഒരു ത്രീഡി വിസ്മയത്തിലൂടെ ആണ് കത്തനാർ ഒരുക്കിയിരിക്കുന്നത്. വിർച്വൽ പ്രൊഡക്‌ഷൻസിന്റെ ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ് ഇത്.