ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മൃണാള്‍ ഠാക്കൂര്‍,കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റ 10 കോടി വിലയുള്ള മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിലുള്ള ഒരു ജോഡി ഫ്ലാറ്റ് മൃണാള്‍ താക്കൂര്‍ വാങ്ങിച്ചു എന്നതാണ് ഇപ്പോൾ പുതുതായി എത്തുന്ന വാർത്തകൾ, സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നും റിപ്പോർട്ട്, ഫ്ലാറ്റിൻ്റെ 50 ശതമാനം ഉടമകളായ കങ്കണയുടെ പിതാവിൽ നിന്നും സഹോദരനിൽ നിന്നുമാണ് മൃണാൾ ഠാക്കൂർ ഈ ഫ്ലാറ്റ് വാങ്ങിയത്. മൃണാൾ താക്കൂറും അവരുടെ പിതാവ് ഉദയ്‌സിംഗ് ഭട്ടേസിംഗ് ഠാക്കൂറും കങ്കണ റണാവത്തിൻ്റെ സഹോദരൻ അക്ഷത് ദീപ് റണാവത്തിൽ നിന്ന് ഒരു അപ്പാർട്ട്‌മെൻ്റ് 5 കോടി രൂപയ്ക്കും കങ്കണ റണാവത്തിൻ്റെ പിതാവ് അമർ ദീപ് സിംഗ് റണാവത്തിൽ നിന്ന് 5 കോടി രൂപയ്‌ക്ക് രണ്ടാമത്തെ അപ്പാർട്ട്‌മെൻ്റ് ഒബ്‌റോയ് സ്പ്രിംഗ്‌സ് എന്ന പ്രോജക്റ്റിലും വാങ്ങി

ഒബ്റോയ് സ്പ്രിംഗ്സിൽ 35 നിലകൾ വീതമുള്ള റെസിഡൻഷ്യൽ ടവറുകളും 2.5BHK യൂണിറ്റുകളും ഉൾപ്പെടുന്നു. ജോഡി അപ്പാർട്ടുമെൻ്റുകൾ 2024 ജനുവരി 25 നാണ് രജിസ്റ്റർ ചെയ്തതെന്ന് രജിസ്ട്രേഷൻ രേഖകൾ കാണിക്കുന്നു. ആദ്യത്തെ അപ്പാർട്ട്മെൻ്റിൻ്റെ വിസ്തീർണ്ണം 94.46 ചതുരശ്ര മീറ്ററാണ്, ഇതിന് 30 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു. രണ്ടാമത്തെ അപ്പാർട്ട്മെൻ്റിൻ്റെ വലിപ്പം 92.66 ചതുരശ്ര മീറ്ററാണ്, ഇതിന് 30 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായി രേഖകളിൽ പറയുന്നുണ്ട്.

നടി മൃണാള്‍ ഠാക്കൂര്‍ വൈകാതെ തന്നെ പുതിയ ഫ്ലാറ്റിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.മൃണാള്‍ താക്കൂര്‍ നായികയായി ഒടുവിലെത്തിയ ചിത്രം നാനി നായകനായ ഹായ് നാണ്ണായാണ്.ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയയായി  സിനിമയിലെത്തിയ നടിയാണ് മൃണാല്‍