ഒരുപാട് കഥകൾ പറയുവാൻ വലിയ മിടുക്കുള്ള നടൻ ആണ് മുകേഷ് ,ഇപ്പോൾ താരം കാവ്യ മാധവനെ കുറിച്ച് പറഞ്ഞ ഒരു സംഭവം ആണ് സോഷ്യൽ മീഡിയ ഏറ്റടുക്കുന്നത്.  നടൻ ടി പി മാധവനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് മുകേഷ് ഈ കഥ പറഞ്ഞത്. ഭാര്യയുമായി വേർപെട്ടു നിലക്കുന്ന അദ്ദേഹം ഇനിയു൦ ഒരു വിവാഹം കഴിക്കണ൦ എന്നു പറഞ്ഞു, അദ്ദേഹം പറഞ്ഞു  ആരാണ് ഈ പ്രായത്തിൽ ഒരു പെണ്ണിനെ തരാൻ.


എല്ലാവരും പറയുന്നു കല്യാണം കഴിക്കാൻ, ആളുകൾ ഇങ്ങനെ ക്യൂ നിൽക്കുകയല്ലേ എന്ന്. അത് പറയാനാണ് ഞാൻ വന്നതെന്ന് ഞാനും പറ‍ഞ്ഞു. ചേട്ടന് ഒരു നല്ല ആലോചന വന്നിട്ടുണ്ട്. ഈ നല്ല ആലോചന എന്ന് പറയാൻ കാരണം ഈ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്കാണ് നല്ലത് ,എന്നെ കല്യാണം കഴിച്ചാൽ ലോകത്ത് ഏതെങ്കിലും പെൺകുട്ടിക്ക് ലാഭം വരുമോ എന്ന് ചോദിച്ചുഎന്നെ അദ്ദേഹ൦ ചോദിച്ചു നടൻ മുകേഷ് പറയുന്നു

ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു നാണം ഒക്കെ ഉണ്ടായി. അദ്ദേഹം എന്നോട് ചോദിച്ചു ഏതാണ് പെൺകുട്ടി ഞാൻ പറഞ്ഞു കാവ്യാ മാധവൻ. നല്ല ആലോചന ആണ് ചേട്ടാ, ഞാൻ കാവ്യയെ വിവാഹം കഴിച്ചാൽ അവർക്കു എന്താണ് ലാഭം. നീ ഒന്ന് പോയെ അതും പറഞ്ഞു അദ്ദേഹം എന്നെ ഒരുപാടു ചീത്ത വിളിച്ചു നടൻ മുകേഷ്  ചിരിച്ചു കൊണ്ട് പറയുന്നു.