കൊച്ചു പ്രേമൻ  എന്ന അതുല്യ കലാകാരന്റെ  വിയോഗം സിനിമ മേഖലയെ തന്നെ ഉലച്ചു കളഞ്ഞിരുന്നു. നിരവധി സഹതാരങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നു, ഇപ്പോൾ ബിജുമേനോൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കൊച്ചുപ്രേമനൊപ്പം തങ്കം എന്ന ചിത്രത്തിൽ ആയിരുന്നു ബിജുമേനോൻ അഭിനയിച്ചത് ഇപ്പോൾ ആ ചിത്രത്തിലെ കുറച്ചു ദിവസങ്ങളെ കുറിച്ചും, അദ്ദേഹം തന്ന ചില ഓർമകളെ കുറിച്ചും ബിജു പറയുന്നതിങ്ങനെ.

അദ്ദേഹം മരിക്കുന്നതിന് മുൻപ് കുറച്ചു ഓർമ്മകൾ ഓർത്തുവെക്കത്തക്ക രീതിയിൽ ആയിരുന്നു ഇടപെട്ടത് താരം പറയുന്നു, ആ ചിത്രത്തിൽ ഞങ്ങളെ അതുഭുതപ്പെടുത്തുന്ന രീതിയിലുള്ള മൂന്ന് സീനുകൾ  അദ്ദേഹത്തിന്റെ ഉണ്ട്, ചേട്ടന്റെ വര്‍ക്കിനോടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ണോർക്ക്  വിട ബിജു മേനോന്‍ കുറിച്ചു,ശരിക്കും അദ്ദേത്തിന്റെ തികച്ചു വത്യസ്തമാര്ന്ന ഒരു അഭിനയം തന്നെയാണ്  ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്.

നാടക  രംഗത്തിലൂടെ ആയിരുന്നു താരം  സിനിമ അഭിനയത്തിലേക്ക് എത്തിയത്, നിരവധി ചിത്രങ്ങളിൽ അദ്ദേഹം വലുതും, ചെറുതുമായ വേഷങ്ങൾ ചെയ്യ്തിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ആയിരുന്നു അദ്ദേഹം അന്തരിച്ചത്, അദ്ദേഹത്തിന്റെ മരണം മലയാള സിനിമ മേഖലക്ക് തന്നെ വലിയ നഷ്ട്ടം തന്നെയാണ്.