മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്.ഇടയ്ക്കിടെ തന്റെ ഡാൻസ് വിഡിയോകൾ മീനാക്ഷി ഷെയർ ചെയാറുണ്ട്. മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.ഇപ്പോഴിതാ പുതിയൊരു ഡാൻസ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്.

സിലോട്ട് മാതൃകയിലുള്ള ഒരു ഡാൻസ് വീഡിയോ ആണ്. മീനാക്ഷിയുടെ മുഖം വ്യക്തമല്ലെങ്കിലും സ്റ്റെപ്പുകൾ എല്ലാം കൃത്യമായി കാണാം. മേരെ മൗലാ എന്ന പാട്ടിനാണ് മീനാക്ഷി ചുവടു വയ്ക്കുന്നത്. മീനാക്ഷിയുടെ മെയ് വഴക്കത്തേയും മൂവ്മെന്റ്സിനേയും താളബോധത്തേയും പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. മീനാക്ഷിയുടെ കമന്റ് ബോക്സിൽ നിറയുന്ന കമന്റുകൾ അമ്മ മഞ്ജു വാര്യരെ കുറിച്ചാണ്. അമ്മയെ പോലെ തന്നെയെന്നാണ് ആരാധകർ പറയുന്നത്. നൃത്തത്തെ വളരെ സ്നേഹിക്കുന്ന ആളാണ് മഞ്ജു വാര്യരും. അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമ്പോഴോക്കെ  മഞ്ജു നൃത്തത്തിൽ മുഴുകാറുണ്ട്. മീനാക്ഷി പങ്കുവച്ച വീഡിയോ വളരെ വേഗമാണ് വൈറലായത്. നേരത്തേയും നൃത്ത വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട് മീനാക്ഷി ദിലീപ്. ബാല്യകാല സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിന് മീനാക്ഷിയും നമിത പ്രമോദും ചേർന്നവതരിപ്പിച്ച നൃത്തം വൈറലായിരുന്നു. അമ്മയും അച്ഛനും അഭിയത്തിൽ സജീവമാണെങ്കിലും മീനാക്ഷിക്ക് അത്ര ഭിനയപ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷിയിപ്പോൾ.