മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് മുകേഷ് ഇപ്പോൾ താരം നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ഷാനവാസ് തന്റെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു, എല്ലാവർക്കും ഷാനവാസിനോട് പ്രത്യേക സ്നേഹമുണ്ട്. കാരണം പ്രേം നസീറിന്റെ മകനാണ്. അന്ന് ഷാനവാസ് ചെന്നെെയിലാണ് താമസിക്കുന്നത്. സിനിമയിലും അക്കാലത്ത് ഷാനവാസ് അഭിനയിക്കുന്നുണ്ട്,സിനിമയിൽ ഷാനവാസ് അന്ന് കുറച്ച് താഴ്ചയിൽ നിൽക്കുകയാണ്,എന്നാൽ അന്നൊക്കെ  ഷാനവാസിനെ കാശുള്ള കുടുംബത്തിൽ നിന്നുള്ള ആളായാണ് എല്ലാവരും കാണുന്നത്. പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള ഒരു ബ്ലാക്ക് മാർക്ക് അനാവശ്യമായി കാശ് ചെലവാക്കില്ല എന്നതുമായിരുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹത്തിന് ഒരു ചീത്തപ്പേരുണ്ടായിരുന്നു, ഒരു ദിവസം ഞാൻ രഞ്ജിത്ത് ഹോട്ടലിൽ താമസിക്കുമ്പോൾ കതകിൽ ഒരു തട്ട്. തുറന്ന് നോക്കുമ്പോൾ ഷാനവാസ്. ഷാനൂ, വായെന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, അച്ഛനെക്കുറിച്ചൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് ഷാനവാസ്. ഇന്ന് വൈകുന്നേരം നമ്മൾ രണ്ട് പേരും ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്നു. ഞാനൊരു ഏഴ് മണിയാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു ഷാനു പറഞ്ഞു, ഞാൻ ഈ കാര്യം കുറച്ചുപേരോടു പറഞ്ഞു അപ്പോൾ അവർ പറഞ്ഞു

അയ്യോ പൈസ നമ്മൾ എടുക്കണം അയാൾ ഒരു പിശുക്കൻ ആണെന്ന്, എല്ലാവരും പറയുന്നതല്ലേ എന്ന് കരുതി രണ്ടായിരം രൂപയെടുത്ത് പോക്കറ്റിൽ വെച്ചിരുന്നു,എന്നാൽ ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിച്ച ഷാനവാസ് മുഴുവൻ പണവും നൽകി. വലിയ തുക ടിപ്പായും നൽകി. ഇത്രയും നല്ല മനുഷ്യനെക്കുറിച്ചാണല്ലോ ആളുകൾ ഇങ്ങനെ പറയുന്നതെന്ന് താൻ ചിന്തിച്ചു മുകേഷ് പറയുന്നു,