വിനീത് ശ്രീനിവാസൻ നായകനായ എത്തുന്ന ചിത്രമാണ്  ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’.എന്നാൽ  ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീമിംഗ് തുടങ്ങിയത്.വിവിധ ഭാഷകളില്‍ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. ഒരു വക്കീല്‍ കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്.മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്‍തത് നവംബര്‍ 11 നാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തിയറ്ററുകളിൽ ചിത്രത്തിന് മികച്ച രീതിയിൽ ഉള്ള പ്രതികരണമായിരുന്നു ലഭിച്ചത്.സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ഒടിടിയില്‍ റെക്കോർഡ് നേടും എന്ന പ്രതീക്ഷിക്കാവുന്നതാണ്.