ഒരു കാലത്ത്  ​ഗ്ലാമറസ് നടിയായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ആവേശമായി മാറിയ മുംതാസ് ഒരു ഘട്ടത്തിൽ കരിയറിൽ നിന്നും പിൻവാങ്ങിയിരുന്നു, ഇപ്പോൾ താരം സിനിമയിൽ അന്ന് ധരിച്ച ഗ്ലാമർ വേഷങ്ങൾ ഇന്ന് താൻ കാണുമ്പൊൾ വളരെ സങ്കടം തോന്നുന്നു എന്ന് പറയുകയാണ്. മാനസികമായ തളർന്ന ഘ‌ട്ടത്തിലാണ് മുംതാസ് മത വിശ്വാസത്തിലേക്ക് പ്രവേശിച്ചത്, എന്നാൽ ഇപ്പോൾ താൻ അബായ ആണ് ധരിക്കുന്നത്, അതിൽ താൻ ഒരു രാഞ്ജിയെ പോലെയാണ് . അബായ ആണ് തനിക്കിപ്പോൾ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്ര൦

സിനിമയില്ലാതെ തനിക്കിപ്പോഴുള്ള വരുമാനം എന്ന് പറയുന്നത് തനിക്ക് പ്രോപ്പർട്ടികളുണ്ട്. അതിൽ നിന്നും വാടക വരുന്നുണ്ട്,അതിൽ താൻ സന്തോഷവതിയാണ്, ഞാൻ ലാവിഷ് ജീവിതമായിരുന്നു മുമ്പ് നയിച്ചത്. അതിനേക്കാൾ നന്നായിട്ടാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ചിലപ്പോൾ തോന്നും. ചിലപ്പോൾ എന്റെ ആവശ്യങ്ങൾ വളരെ കുറഞ്ഞെന്നും തോന്നും. കംഫർട്ടബിളായാണ് ജീവിക്കുന്നത്. പക്ഷെ പെട്ടെന്നൊരു ദിവസം ബാ​ഗ് പാക്ക് ചെയ്ത് വിദേശത്ത് വെക്കേഷന് പോകാൻ പറഞ്ഞാൽ എനിക്ക് സാധിക്കില്ല. അതിലെനിക്ക് നിരാശ ഇല്ല. കാരണം എനിക്ക് മക്ക മദീനയിൽ പോകാൻ മാത്രമാണ് താൽപര്യം.

ട്രാൻസ്ഫോർമേഷൻ തു‌‌ടങ്ങിയപ്പോൾ മുതൽ ഞാൻ വീട്ടിലിരുന്ന് കരയും. ചേട്ടൻ വീട്ടിൽ വരുമ്പോൾ ഞാൻ കരയുകയായിരിക്കും. എന്തുപറ്റിയെന്ന്  ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നെന്ന്  പറയും. കുറേ വർഷങ്ങൾ മുമ്പ് ചെയ്ത തെറ്റ് ഓർമ്മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാൻസ് ചെയ്ത പാട്ടുകളും ഓർമ്മ വരും. അപ്പോഴൊക്കെ താൻ കരയാറുണ്ട്, സോഷ്യൽ മീഡിയയിൽ നിന്നും തന്റെ പഴയ ഫോട്ടോകൾ നീക്കം ചെയ്യാത്തതിന് കാരണം തന്റെ മാറ്റം പുതിയ ഫോളോവേഴ്സ് അറിയണം. അവർ ഇന്റർനെറ്റിൽ പോയി എന്റെ പഴയ ഫോ‌ട്ടോകൾ തിരയരുത്. എന്നെ ആരും അത്തരത്തിൽ കാണരുത്. താൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ ബു​ദ്ധിമുട്ടാകുമെന്നും മുംതാസ് പറയുന്നു