ഒരിടക്ക് നടി നവ്യ നായർ താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു, ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ തന്റെ സാരികൾ വിൽക്കുന്ന സംരംഭവുമായാണ് നടി എത്തിയിരുന്നത്. ഇതിനായി പ്രീ ലോവ്ഡ് ബൈ നവ്യ നായയർ എന്ന പേരിൽ ഒരു  ഇൻസ്റ്റാഗ്രാം അകൗണ്ട് ഓപ്പൺ ചെയ്യ്തിരുന്നു, നടിയുടെ ഈ ഒരു പോസ്റ്റിനു താഴ് നിരവധി പോസിറ്റീവും, നെഗറ്റീവുമായ കമെന്റുകളും എത്തിയിരുന്നു, അതിലേറെയും വിമർശനങ്ങൾ ആയിരുന്നു,

സാരി വിറ്റിട്ട കിട്ടുന്ന പൈസക്ക് വേണോ ജീവിക്കാൻ പോകുന്നത്, ആർക്കെങ്കിലും പാവങ്ങൾക് വെറുതെ കൊടുത്തു കൂടെഅങ്ങനെ നിരവധി വിമർശനം എത്തിയിരുന്നു, എന്നാൽ ഇതിനെല്ലാം ഒരു മറുപടി എന്നോണം നടി സാരി വിറ്റു  കിട്ടിയ   പൈസയുമായി ഗാന്ധി ഭവനിൽ കഴിയുന്ന അനാഥരായ അമ്മമാർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ്. ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം  ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും  ഇവിടെ കൊണ്ടുവരുമെന്നും നവ്യ പറയുന്നു

നേരത്തെയും ഗാന്ധി ഭവനിൽ നവ്യ എത്തിയിട്ടുടെകിലും ഇത്തവണ    മകൻ സായിക്കും അമ്മയ്ക്കും ഒപ്പം ആണ് നവ്യ ഗാന്ധി ഭവനിൽ എത്തിയത്,നമുക്ക് എന്ത് കാര്യം ആണെങ്കിലും നമ്മുടെ കുട്ടിയോട് മാത്രമേ കാണിക്കാനും കാണിച്ചു കൊടുക്കാനും പറ്റുള്ളൂ. ഒരുപക്ഷെ ഇവിടെ വരുമ്പോൾ മാത്രമാണ് സായി അടക്കമുള്ള അവരുടെ തലമുറയിൽപ്പെട്ട ഇന്നത്തെ ജെനറേഷനിൽ ഉള്ള വളരെ പ്രിവിലേജ്ഡ് ആയ കുട്ടികൾക്ക് മനസിലാവുക അവർക്ക് ഈശ്വരൻ എന്താണ് കൊടുത്തിട്ടുള്ളത് എന്ന്. പല സാഹചര്യങ്ങൾ കൊണ്ടായിരിക്കും അച്ഛൻ അമ്മമാർ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്. പൂർണമായും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല നവ്യ പറഞ്ഞു, കൂടാതെ ഗാന്ധി ഭവാനി നടത്തിപ്പുകാരൻ പുനലൂർ സോമരാജനെയും നവ്യ പ്രശംസിക്കുന്നു, നടിയുടെ ഈ പ്രവൃത്തിയെ ഇപ്പോൾ എല്ലവരും അഭിനന്ദിക്കുവാണ്