മലയാളിപ്രേക്ഷക മനസിൽ ഇടം പിടിച്ച  താര പുത്രൻ ആണ് പ്രണവ് മോഹൻലാൽ. ‘ഒന്നാമൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ പ്രണവ് ‘ഇരുപത്തിഒന്നാം  നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായക പ്രധാന്യമുള്ള വേഷം ചെയ്യ്തത് എന്നാൽ ആ ചിത്രം അത്ര പ്രേക്ഷക സാനിധ്യം ലഭിച്ചിരുന്നില്ല പിന്നീട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ‘ഹൃദയം’എന്ന ചിത്രം പ്രണവിന്റെ കരിയർ തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോൾ പ്രണവ് ആരാധകർ അന്വേഷിക്കുന്നത് അടുത്ത മലയാള ചിത്രം ഏതാണ് എന്ന അന്വേഷണത്തിൽ ആണ്. എന്നാൽ ഇപ്പോൾ അതിനൊരു അവസാനം ഉണ്ടായിരിക്കുകയാണ്.


നേരത്തെ തന്നെ അഞ്ജലിമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുന്നുഎന്നൊരു വാർത്ത വന്നിരുന്നു, പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കുന്നു എന്നിങ്ങനെ ഉള്ള പല വാർത്തകളും വന്നിരുന്നു, എന്നാൽ ഇപ്പോൾ പുതിയ അപ്പ് ഡെയ്റ്റ് എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാലിൻറെ അടുത്ത സിനിമ ഉണ്ടാകുമെന്നും അത് സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യർ ആണെന്നും ‘ഹെലൻ’എന്ന ഹിറ്റ് ചിത്രം ചെയ്യ്ത സംവിധായകൻ മാത്തുക്കുട്ടി സേവ്യർ പ്രണവുമായി കൈയ് കോർക്കുന്നു എന്നുള്ള പുതിയ വാർത്തയാണ് എത്തുന്നത്.

ഹെലൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിങ്ങും മാത്തുക്കുട്ടി  നടത്തിയിരുന്നു, ഈ ചിത്രത്തിൽ അന്നാ ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ആണ് അവതരിപികുന്നത്. എന്തായലും ഇപ്പോൾ മലയാളത്തിൽ മാത്തുക്കുട്ടി സേവ്യർ അടുത്ത ഒരു ചിത്രം സംവിധനം ചെയ്യുന്നു എന്നും അതിൽ നായകനായി പ്രണവ് മോഹൻലാൽ ആയിരിക്കുമെന്നു ള്ള വാർത്തകൾ കേട്ട്  പ്രേഷകകർ ഈ ചിത്രത്തിനായി കാത്തിരിപ്പിലാണ്.