വിവാദങ്ങളിൽ ചെന്ന് അകപ്പെടാറുള്ള ഒരു നടൻ ആണ് വിനായകൻ, ഇപ്പോൾ താരത്തെ കുറിച്ച് നടി രജീഷ വിജയൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. യൂണിക്ക് ആയ ഒരാൾ തന്നെയാണ് വിനായകൻ ചേട്ടൻ, അദ്ദേഹത്തിന് അവാർഡ് കിട്ടിയപ്പോൾ എല്ലാവരും ചർച്ച ചെയ്യ്തത് അദ്ദേഹത്തിന്റെ കളറിനെയാണ്.

അദ്ദേഹത്തിന് അവാർഡ് കിട്ടിയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് അല്ലാതെ നിറം കൊണ്ടല്ല, അദ്ദേഹം വളരെ സുന്ദരൻ ആണ് അതുപോലെ ഹോട്ട് ലുക്കിൽ ഉള്ള ആളാണ്, അദ്ദേഹത്തിന് നിറത്തിന്റെ പേരിൽ അല്ല വിലയിരുത്തേണ്ടത്. ഞാൻ അദ്ദേഹത്തെ പോലെ വേറെ ഒരാളെ കണ്ടട്ടില്ല രജീഷ വിജയൻ പറയുന്നു.

എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ചേട്ടന്‍ സംസാരിക്കുന്ന രീതിയും വളരെ ഇഷ്ടമാണ്. ഞാന്‍ പറയുന്നതൊക്കെ നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അദ്ദേഹം. പുള്ളി അങ്ങനെ എല്ലാവരും പറുന്നതൊന്നും ശ്രദ്ധിക്കുന്ന ആളല്ല.നമ്മൾ നന്നായി സംസാരികുവാണെങ്കിൽ അദ്ദേഹം കേൾക്കാനായി നില്കും രജീഷ പറയുന്നു.