ഒരു കാലത്ത് മലയാളികളുടെ പ്രിയ താര ദമ്പതികൾ ആയിരുന്നു മുകേഷും, സരിതയും, എന്നാൽ  ഇരുവരും 2011 ൽ ബന്ധം വേര്പിരിയുകയും ചെയ്യ്തു. ഇപ്പോൾ താരം തന്റെ ആദ്യ ഭാര്യ സരിതയുമായുള്ള ജീവിതത്തിൽ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞ  വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വര്ഷങ്ങള്ക്കു മുൻപാണ് ഈ സംഭവം നടകുന്നത് അന്ന്  മകൻ ശ്രാവണിനെ ഒരു വയസ്സ് മാത്രം പ്രായം ഉള്ളു ,

അന്ന് ഞങ്ങൾ ഒരു ജോല്സ്യനെ കാണാൻ പോയി, ഒരുപാടു അത്ഭുതങ്ങൾ കാണിക്കുന്ന ഒരു ജ്യോൽസ്യൻ ആണെന്നാണ് എല്ലാവരും പറയുന്നത്, അതുപോലെ സരിതക്കും അയാളെ ഒരുപാട് വിശ്വാസം ആണ്, അങ്ങനെയാണ് ഞങൾ അവിടെ  പോകുന്നത്, അവിടെ ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ വളരെ പ്രയാസം ആണ്, മന്ത്രിമാർ വരെ വരുന്നതാണ്, സരിതയുടെ പേര് പറഞ്ഞാണ് അവിടെ അപ്പോയ്ന്റ്മെന്റ് ഒപ്പിച്ചത്, അങ്ങനെ ഞങ്ങൾ അവിടെ ചെന്നപ്പോൾ വലിയ തിരക്ക് ആണ്, നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് അദ്ദേഹം നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിജിട്ടുണ്ട്

ഇരുന്നു കഴിഞ്ഞാൽ അയാളുടെ പകുതി ഭാഗമേ നമ്മൾക്ക് കാണാൻ കഴിയൂ. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറിൽ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങൾ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവർ വാങ്ങുക. നമ്മുടെ മുന്നിൽ വെച്ച് തന്നെ കവർ അപ്പുറത്ത് അസിസ്റ്റന്റിനെ കയ്യിൽ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല.നമ്മളുടെ ചോദ്യത്തിനുള്ള ഉത്തരവും അയാള നൽകി, ഇതുപോലെ സരിതയും ഇങ്ങനെ അഞ്ചു ചോദ്യങ്ങൾ  എഴുതി കൊടുത്തു,ആ സമയം മോൻ കരഞ്ഞതുകൊണ്ടു ഞാൻ വെളിയിലേക്കു പോയി, ആ സമയം അയാൾ ഈ കാർഡ് വാങ്ങി അത് അവിടെ വെച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.ശരിക്കും അയാൾ ഇത് നോക്കിയാണ് ഉത്തരം നൽകുന്നത് ആ തട്ടിപ്പ് ഞാൻ സരിതയോട് പറഞ്ഞു  അവൾ വിശ്വസിച്ചില്ല എന്നാൽ വേറൊരു ദിവസം ഞാൻ അവളെ ഈ രംഗം കാട്ടിക്കൊടുത്തു അതോടു അവൾക്കു കാര്യങ്ങൾ എല്ലാം ബോദ്യമായി മുകേഷ് പറയുന്നു.