മലയാള സിനിമയിലെ നടൻ മാത്രമല്ല  സംവിധയകനായും, നിർമ്മാതാവായും തിളങ്ങി നിന്ന് നടൻ ആണ് ബാല. സിനിമയിൽ നിന്നും കുറച്ചു നാളായി വിട്ടുമാറി നിന്ന ബാല ഇപ്പോൾ ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ്‌.താൻ ആദ്യമായി സ്വന്തം ശബ്‌ദത്തിൽ ഡയലോഗുകൾ പറഞ്ഞ  ഒരു ചിത്രം കൂടിയാണ് ഇത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടൻ, ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്താതിരിക്കുന്നത്.


ചിത്രത്തിന്റെ ട്രെയ്ലർ കണ്ട് മമ്മുക്ക തന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത് എന്തെന്ന് പറയുകയാണ് ബാല ഇപ്പോൾ. ചിത്രത്തിൽ ഒരു മുഴുനീള കോമഡി കഥാപാത്രമായാണ് താൻ എത്തുന്നതെന്നും ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് താൻ ഈ സിനിമയിൽ ബാല പറയുന്നു. ഒരുപാടു സിനിമയിൽ ഞാൻ വില്ലനായും, നടനായും എത്തിയിട്ടുണ്ട് എന്നാൽ ഈ ചിത്രത്തിൽ മുഴുനീള ഹാസ്യ രൂപത്തിൽ ആണ് എത്തിയിരിക്കുന്നത്.


പിഷാരടി ഇന്നലെ എന്നോട് അരമണിക്കൂർ സംസാരിച്ചിരുന്നു. മമ്മൂക്ക പിഷാരടിയോട് പറഞ്ഞ ഒരു കാര്യം ഇന്നലെ അദ്ദേഹം എന്നോട് പറഞ്ഞു,അടുത്ത ഒരു നാല് പടം ബാല കോമഡി മാത്രം ചെയ്യുകയാണെങ്കിൽ അവനായിരിക്കും സൂപ്പർ സ്റ്റാർ എന്ന് മമ്മൂക്ക പറഞ്ഞതായി പറഞ്ഞു. പിഷാരടിയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ജീവിതത്തിൽ ഞാൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാൻ ഈ ചിത്രത്തിലും ബാല പറയുന്നു.