പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത നാരീ ശക്തി വേദിയില്‍ വെച്ച് നടി ശോഭന പറഞ്ഞ വാക്കുകള്‍ വലിയവിമർശനത്തിന് ഇടവരുത്തി, ഇതിനെതിരെ ശീതള്‍ ശ്യാമിനെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുകയും ചെയ്യ്തിരുന്നു, ഇപ്പോഴിതാ ശോഭനയ്‌ക്കെതിരായ തന്റെ വിമര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയാണ് ശീതള്‍ ശ്യാം,അവര്‍ എന്ന വ്യക്തിയെയോ, അവരുടെ ജീവിത സാഹചര്യത്തെയോ അവരുടെ സാമൂഹിക സാഹചര്യത്തെയോ അവരുടെ കഴിവിനെയോ ഒന്നുമല്ല, അവര്‍ അന്ന് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ് താൻ പ്രതികരിച്ചത് ,മൊത്തം മലയാളികള്‍ക്കല്ല, ഒരു പ്രത്യേക തരം ആളുകള്‍ അതിത്രയും വലിയ പ്രശ്‌നമാകേണ്ട ഒരാവശ്യവുമില്ല

കള്ളം പറയുമ്പോള്‍ അത് ശ്രദ്ധയോടെ പറയണം.അത് കണ്ടുപിടിക്കാന്‍ മറ്റുള്ളവരുണ്ടാകും എന്ന് കണ്ടാണ് അന്ന് താൻ പ്രതികരിച്ചത്, ജെന്റര്‍ ഇന്‍ഡക്‌സ് പോലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എത്രാമത് ആണെന്ന് എല്ലാവർക്കും അറിയാം, നമ്മുടെ സമൂഹിക സുരക്ഷയുടെ കാര്യത്തിലും, അതിക്രമങ്ങളുടെ കാര്യത്തിലും വയലന്‍സിന്റെ കാര്യത്തിലൊക്കെ നമ്മള്‍ മുന്നിലാണ്, പണ്ടത്തേതിനേക്കാൾ കൂടുതൽ. ഒരു മികച്ച ഭരണാധികാരിയുടെ കീഴിലല്ല നമ്മളുള്ളത്.മികച്ച ഭരണാധികാരി ജനങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ആളായിരിക്കണമെന്നാണ് ശീതള്‍ പറയുന്നത്

അവര്‍ അവിടെ വായിച്ചത് എഴുതിയതാണ്. അത് കള്ളമാണ്. ഒരുപാട് ജനങ്ങള്‍ കേള്‍ക്കുന്നൊരു വേദിയിലായിരുന്നു. അത്തരമൊരു കള്ളത്തെ പ്രതിരോധിക്കേണ്ടിയിരുന്നു,അവര്‍ക്ക് രാഷ്ട്രീയമില്ലെന്ന് എനിക്കറിയാം, അവർ ഒരു നർത്തകിയും കലാകാരിയുമാണ് ,ഒരു അഭിമുഖത്തില്‍ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്,സ്ത്രീകളുടെ ശക്തിയുടെ വേദിയില്‍ ഇതുപോലെ വലിയൊരു കള്ളം പറയേണ്ടതില്ലായിരുന്നു. കുറേക്കൂടി ശ്രദ്ധയാകാമായിരുന്നു, അതാണ് താൻ അവിടെ ചൂൺടികാണിച്ചത് ശീതൾ പറയുന്നു